Sunday, September 23, 2018 Last Updated 41 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.01 AM

ഉരുള്‍പൊട്ടല്‍; ശ്രീനാരായണപുരത്ത്‌ വീടും കൃഷിയിടവും നശിച്ചു

uploads/news/2018/08/243533/2.jpg

രാജകുമാരി: ജീവിതകാലത്തെ സമ്പാദ്യമത്രയും സ്വരുക്കൂട്ടി പണിത വീടും ഉപജീവനമാര്‍ഗമായ കൃഷിയിടവും ഉരുള്‍പൊട്ടലില്‍ തീര്‍ത്തും നശിച്ചതിനെത്തുടര്‍ന്ന്‌ ഉടുതുണിക്കു മറുതുണിയില്ലാതെ പെരുവഴിയിലായിരിക്കുകയാണ്‌ ശ്രീനാരായണപുരം വടയാറ്റുകുന്നേല്‍ ശിവനും കുടുംബവും. പേമാരി കനത്തതിനെത്തുടര്‍ന്ന്‌ കടും തൂക്കായ മലഞ്ചെരിവില്‍ ശ്രീനാരായണപുരം-മുല്ലക്കാനം റോഡരികില്‍ താമസിക്കുന്ന ഇവരുള്‍പ്പെടെയുള്ള കുടുംബങ്ങളെ അധികൃതര്‍ പതിനഞ്ചാം തീയതി പഴയവിടുതിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിയിരുന്നു.
കറവയുള്ള രണ്ടു പശുക്കളെ സമീപത്തെ വീട്ടിലേക്കു മാറ്റിയ ശേഷമാണ്‌ ക്യാമ്പിലേക്കു പോയത്‌. രാത്രിയോടെ വീടിനു മുകള്‍ഭാഗത്ത്‌ രണ്ടിടങ്ങളില്‍ ഉരുള്‍ പൊട്ടി തൊഴുത്തും കൃഷിയിടവും അപ്പാടെ ഒലിച്ചുപോയി.
പിറ്റേന്ന്‌ വീണ്ടും ഉരുള്‍ പൊട്ടുകയും വീടിന്റെ ഭിത്തികള്‍ തകര്‍ന്ന്‌ കെട്ടിടം അപ്പാടെ നിലംപതിക്കുകയും ചെയ്‌തു. രേഖകളും ഉപകരണങ്ങളും ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവ മുഴുവന്‍ നശിച്ചു. ക്യാമ്പില്‍ അപകടവിവരം അറിഞ്ഞതിനെ തുടര്‍ന്ന്‌ പ്രദേശത്ത്‌ എത്തിയെങ്കിലും റോഡുകള്‍ സര്‍വതും തകര്‍ന്നതിനാല്‍ വീട്‌ സ്‌ഥിതിചെയ്യുന്ന ഭാഗത്തേയ്‌ക്ക്‌ അടുക്കാന്‍ കഴിഞ്ഞില്ല. പറമ്പില്‍ പണിചെയ്‌തും പശുക്കളെ വളര്‍ത്തിയും വര്‍ഷങ്ങള്‍കൊണ്ട്‌ സ്വരുക്കൂട്ടിയതും കടം വാങ്ങിയതുമായ നാല്‍പത്‌ ലക്ഷത്തോളം രൂപ മുടക്കി ഒരു വര്‍ഷം മുന്‍പാണ്‌ വീടു പണിതത്‌. ഒരു മുറിയുടെ അല്‍പഭാഗം മാത്രമാണ്‌ ഇടിഞ്ഞുവീഴാതെ അവശേഷിക്കുന്നത്‌.
പുരയിടത്തിനു മുകള്‍ വശത്ത്‌ ഭൂമി വിണ്ടുകീറിയും കല്ലുകള്‍ ഉരുണ്ടു വീഴാന്‍ പാകത്തിനും നില്‍ക്കുന്നതുമൂലംപരിസരത്തേയ്‌ക്ക്‌ അടുക്കുവാനാകാത്ത സ്‌ഥിതിയുണ്ട്‌. ക്യാമ്പില്‍നിന്നും മടങ്ങിയെങ്കിലും കയറിക്കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ കുംഭപ്പാറയില്‍ മകളുടെ വീട്ടിലാണ്‌ ഇപ്പോള്‍ ഈ കുടുംബം തങ്ങുന്നത്‌. പന്നിയാര്‍കുട്ടി പ്രദേശത്ത്‌ വാടകവീടു പോലും കിട്ടാനില്ലാത്തതും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ഇവര്‍ക്ക്‌ പ്രതിബന്ധമാകുകയാണ്‌.

Ads by Google
Advertisement
Monday 27 Aug 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW