Saturday, July 20, 2019 Last Updated 26 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.01 AM

ഉരുള്‍പൊട്ടിയ പ്രദേശം ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു

മുട്ടം: കൊല്ലംകുന്ന്‌ ഉരുള്‍പൊട്ടിയ പ്രദേശം ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌.ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു. മരണമടഞ്ഞ കഴുമറ്റത്തില്‍ അനില്‍കുമാറിന്റെ വീടിരുന്ന സ്‌ഥലവും അപകടത്തില്‍ പരുക്കേറ്റ അനില്‍കുമാറിന്റെ അമ്മയേയും മക്കളേയും സന്ദര്‍ശിച്ചു. തിരുവോണ നാളില്‍ വൈകിട്ട്‌ അഞ്ചിനു മുട്ടത്ത്‌ എത്തിയ അദ്ദേഹം ആദ്യം ദുരന്തംനടന്ന സ്‌ഥലം സന്ദര്‍ശിച്ചു.
അനില്‍കുമാറിന്റെ മരണത്തിനു കാരണമായ ഉരുള്‍പൊട്ടലില്‍ അനിലിന്റെ വീട്‌ പൂര്‍ണമായും ഒലിച്ചുപോയിരുന്നു. അമ്മ സരോജനിയും മക്കളായ വിഷ്‌ണുവും, മീനാക്ഷിയും പരുക്കുകളോടെ അത്ഭുതകരമായി ദുരന്തത്തില്‍നിന്നും രക്ഷപെടുകയായിരുന്നു. ദുരന്തസ്‌ഥലം സന്ദര്‍ശിച്ച ശേഷം അനിലിന്റെ കുടുബം വാടകയ്‌ക്കു താമസിക്കുന്ന തോട്ടുംകരയിലെ വീട്ടിലെത്തി കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ദുരന്തത്തെ അതിജീവിക്കാന്‍ ബി.ജെ.പിയുടെ എല്ലാവിധ സഹായവും വാഗ്‌ദാനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ബിനു ജെ. കൈമള്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്‌ അജി, നിയോജക മണ്ഡലം പ്രസിഡന്റ്‌ ടി.എസ്‌ രാജന്‍, സംസ്‌ഥാന സമിതി അംഗം പി.എ വേലുക്കുട്ടന്‍, ബി.രാധാകൃഷ്‌ണമേനോന്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ചന്ദ്രശേഖരന്‍, പി.ജി.രാജശേഖരന്‍, കോട്ടയം ജില്ലാ പ്രസിഡന്റ്‌ എന്‍.ഹരി, ബി.ജെ.പി മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിബു ജേക്കബ്‌, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്‌ തുടങ്ങിയവര്‍ പി.എസ്‌ ശ്രീധരന്‍പിള്ളയോടൊപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Monday 27 Aug 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW