Friday, September 14, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.01 AM

ഇടുക്കിയില്‍ ഡീ അഡിക്ഷന്‍ സെന്റര്‍ സ്‌ഥാപിക്കും: എക്‌സൈസ്‌ കമ്മിഷണര്‍

തൊടുപുഴ: എക്‌സൈസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ലഹരി വിമോചന കേന്ദ്രം സ്‌ഥാപിക്കാനുള്ള നടപടികള്‍ക്ക്‌ തുടക്കമായി. ഇതിന്റെ മുന്നോടിയായി എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിങ്‌. നിര്‍ദിഷ്‌ട ഡീ അഡിക്ഷന്‍ സെന്ററിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ പൈനാവില്‍ സന്ദര്‍ശനം നടത്തി.
സംസ്‌ഥാനത്തെ പതിനാലു ജില്ലകളിലും എക്‌സൈസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിമോചന കേന്ദ്രങ്ങള്‍ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായാണ്‌ ഇടുക്കിയിലും ഡീ അഡിക്ഷന്‍ സെന്റര്‍ സ്‌ഥാപിക്കുന്നത്‌. ലഹരിക്ക്‌ അടിമയായ കുട്ടികളെ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്കു തിരികെയെത്തികുക എന്നതാണ്‌ ഇതിന്റെ പ്രധാന ലക്ഷ്യം.
ഇതോടൊപ്പം മുതിര്‍ന്നവര്‍ക്കുള്ള ചികിത്സയും ലഭ്യമാക്കും. എക്‌സൈസ്‌ വകുപ്പിന്റെ കീഴിലാണ്‌ ഡീ അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ നടത്തിപ്പു ചുമതല ആരോഗ്യ വകുപ്പിനായിരിക്കും. പത്ത്‌ കിടക്കകളാണ്‌ ഇവിടെ രോഗികള്‍ക്കായി ഒരുക്കുക.
ഒരു ഡോക്‌ടര്‍, സൈക്ക്യാട്രിസ്‌റ്റ്, മൂന്ന്‌ പുരുഷ നഴ്‌സുമാര്‍ മൂന്ന്‌ വനിതാ നഴ്‌സുമാര്‍ എന്നിവര്‍ സേവനമനുഷ്‌ഠിക്കും. ഇവരെ കണ്ടെത്തി നിയമിക്കുന്നതിനുള്ള ചുമതല ആരോഗ്യവകുപ്പിന്റേതാണ്‌. കരാറടിസ്‌ഥാനത്തിലായിരിക്കും നിയമനം. പ്രതിഫലവും മറ്റ്‌ ആനുകൂല്യങ്ങളും എക്‌സൈസ്‌ വകുപ്പ്‌ നല്‍കും. വിദ്യാര്‍ഥികളെ ലഹരി വിമുക്‌തരാക്കുന്നതിനുവേണ്ടി സംസ്‌ഥാനത്ത്‌ നിരവധി ബോധവല്‍കരണ പരിപാടികളും ക്യാമ്പയ്‌നുകളും നടത്തിയിരുന്നു. എന്നാല്‍ ലഹരിക്ക്‌ അടിമയായ കുട്ടികള്‍ക്ക്‌ ബോധവല്‍കരണംകൊണ്ട്‌ പ്രയോജനമില്ലെന്നും ചികിത്സതന്നെയാണ്‌ ആവശ്യമെന്നുമുള്ള കണ്ടെത്തലില്‍ നിന്നാണ്‌ ലഹരി വിമോചന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രേരണ ലഭിച്ചതെന്നും സംസ്‌ഥാന എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിങ്‌ വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാന സര്‍ക്കാരിനെ സമീപിക്കുകയും വിമുക്‌തി പദ്ധതിയില്‍ നിന്നും നൂറുകോടി രൂപ അനുവദിച്ചു കിട്ടുകയുമായിരുന്നു.
പൈനാവില്‍ ജില്ലാ ആശുപത്രിയുടെ സമീപത്തായാണ്‌ ഡീ അഡിക്ഷന്‍ സെന്ററിനായി സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്‌. ഋഷിരാജ്‌ സിങ്‌ ഇവിടെ സന്ദര്‍ശനം നടത്തി. ഒക്‌ടോബറില്‍ നിര്‍മാണം ആരംഭിക്കാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌.

Ads by Google
Advertisement
Monday 27 Aug 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW