Friday, September 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.01 AM

തിരുവോണ നാളില്‍ ജീവനക്കാര്‍ക്ക്‌ ഭക്ഷണവുമായി പെട്രോള്‍ പമ്പുടമ

തൊടുപുഴ: തിരുവോണ നാളില്‍ ജീവനക്കാര്‍ക്ക്‌ ഭക്ഷണവുമായി പെട്രോള്‍ പമ്പുടമ. പുത്തന്‍പുരയില്‍ ഫ്യൂവല്‍സിന്റെ ഉടമ ലിറ്റോയാണ്‌ താലൂക്ക്‌ ഓഫീസിലെ ജീവനക്കാര്‍ക്ക്‌ സദ്യയൊരുക്കി നല്‍കിയത്‌.
കഴിഞ്ഞ കുറേ ദിവസങ്ങളായി താലൂക്കില്‍ തഹസില്‍ദാര്‍ വിനോദ്‌ രാജിന്റെ നേതൃത്വത്തില്‍ പ്രകൃതിക്ഷോഭത്തിന്റെ പിടിയിലമര്‍ന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ വകുപ്പിലെയും ജീവനക്കാര്‍ രാപകല്‍ കഷ്‌ടപ്പെടുകയാണ്‌. ഇടുക്കിയിലെ ഏറ്റവും സുരക്ഷിതമായ സ്‌ഥലം തൊടുപുഴയാണ്‌. സാധനങ്ങള്‍ മുഖ്യമായി വരുന്നതും കയറ്റിവിടുന്നതും ഇവിടെനിന്നാണ്‌. മറ്റു താലൂക്കുകളേക്കാള്‍ നാലിരട്ടി ജോലി ഇവിടെയുണ്ട്‌. വീട്ടിലെ കാര്യങ്ങള്‍ പോലും വേണ്ടെന്നുവച്ച്‌ കുഞ്ഞുങ്ങളെയും കൂടെക്കൂട്ടി ജനങ്ങളുടെ സഹായത്തിനെത്തിയവര്‍ തിരുവോണനാളില്‍ ഹോട്ടലുകള്‍ പലതും അവധിയായതിനാല്‍ ഭക്ഷണത്തിന്‌ ബുദ്ധിമുട്ടുന്നതായി കണ്ടതോടെയാണ്‌ സദ്യ ഒരുക്കിയത്‌. തിരുവോണനാളില്‍ ജീവനക്കാര്‍ക്ക്‌ സദ്യയൊരുക്കി നല്‍കിയതില്‍ ഡപ്യൂട്ടി തഹസില്‍മാരായ എ.വി.വില്‍സണും ഡായി മാത്യുവും ജീവനക്കാര്‍ക്കുവേണ്ടി നന്ദി അറിയിച്ചു.

Ads by Google
Advertisement
Monday 27 Aug 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW