Saturday, November 17, 2018 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.01 AM

പ്രസ്‌താവനകളിറക്കി പ്രതിപക്ഷ നേതാവ്‌ വിവാദമുണ്ടാക്കുന്നു: എം.എം. മണി

തൊടുപുഴ: പ്രസ്‌താവനകളിറക്കി പ്രതിപക്ഷ നേതാവ്‌ വിവാദമുണ്ടാക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ വൈദ്യുതി വകുപ്പ്‌ മന്ത്രി എം.എം.മണി.
പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഡാമിലെത്തി പരിശോധന നടത്തി പൂര്‍ണ സംതൃപ്‌തി രേഖപ്പെടുത്തിയാണ്‌ മടങ്ങിയത്‌. കൂടാതെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളും അദ്ദേഹം അംഗീകരിച്ചു. എന്നാല്‍ പിന്നീട്‌ അദ്ദേഹം നിലപാടു മാറ്റി പറഞ്ഞത്‌ ദുരുഹതയാണെന്ന്‌ ഇടുക്കി പ്രസ്‌ ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ മന്ത്രി പറഞ്ഞു.
കേരളത്തിലെ അണക്കെട്ട്‌ തുറന്നതില്‍ വൈദ്യുത വകുപ്പിന്‌ യാതൊരു വീഴ്‌ചയും ഉണ്ടായിട്ടില്ല. 25 ലക്ഷം പേരുടെ വൈദ്യുതി കണക്ഷന്‍ നഷ്‌ടമായിട്ടുണ്ട്‌. അത്‌ യുദ്ധകാലടിസ്‌ഥാനത്തില്‍ പുന:സ്‌ഥാപിക്കും. അതിനു വേണ്ടി പെന്‍ഷനായവര്‍, കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്ര, തുടങ്ങിയ സംസ്‌ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്‌ഥരും സഹായത്തിന്‌ എത്തിയിട്ടുണ്ട്‌. കെ.എസ്‌.ഇ.ബിക്ക്‌ കോടികളുടെ നഷ്‌ടം സംഭവിച്ചിട്ടുണ്ട്‌. എല്ലാം നല്ലതുപോലെ പുന:സൃഷ്‌ടിക്കും. വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും കൃത്യമായി കാര്യങ്ങള്‍ ചെയ്‌തുവെന്ന സംതൃപ്‌തിയുണ്ടെന്നും ഇതു തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Ads by Google
Advertisement
Monday 27 Aug 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW