Tuesday, November 20, 2018 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.01 AM

ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക്‌ പരുക്ക്‌

അടിമാലി: കൊച്ചിധനുഷ്‌ക്കോടി ദേശീയപാതയില്‍ അടിമാലിക്ക്‌ സമീപം കാംകോ ജംഗ്‌ഷനില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക്‌ പരുക്കേറ്റു. തിരുവോണ ദിനത്തില്‍ വൈകിട്ട്‌ ആറു മണിയോടെയായിരുന്നു അപകടം.
ടൗണില്‍ ലൈബ്രറി റോഡിലായി സ്‌റ്റുഡിയോ നടത്തിവരുന്ന ആയിരം ഏക്കര്‍ തകടിപുറത്ത്‌ സുനില്‍ (40), ഭാര്യ ചിത്ര (37), ഇവരുടെ ഒരു വയസുള്ള മകള്‍, മച്ചിപ്ലാവ്‌ സ്വദേശികളായ പടിഞ്ഞാറേകൂറ്റ്‌ ആല്‍ബിന്‍ ബിജു (17), മൂഞ്ഞാന്‍കുന്നേല്‍ ജിഷ്‌ണു(20) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.
എല്ലാവരെയും ഉടന്‍ തന്നെ അടിമാലി താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ സുനിലിനേയും, ജിഷ്‌ണുവിനേയും എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക്‌ ചികിത്സക്കായി കൊണ്ടുപോയി. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. സുനിലിന്റെ തലയക്കും പല്ലുകള്‍ക്കും കാലിനുമാണ്‌ ഗുരുതര പരിക്ക്‌. ജിഷ്‌ണുവിന്റെ തലയ്‌ക്കാണ്‌ പരുക്കേറ്റത്‌. കുഞ്ഞ്‌ തെറിച്ചുപോയതിനാല്‍ അത്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Ads by Google
Advertisement
Monday 27 Aug 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW