Friday, September 14, 2018 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.00 AM

രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമനാ സേനാംഗങ്ങള്‍ക്ക്‌ മര്‍ദനം

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമന സേനാംഗങ്ങള്‍ക്കു മര്‍ദനമേറ്റു.
ഫയര്‍മാന്‍ ശ്യാംലാല്‍(32), ഡ്രൈവര്‍ അഷറഫ്‌(39) എന്നിവരെയാണ്‌ ഇരുപതോളം വരുന്ന സംഘം മര്‍ദിച്ചത്‌. കഴിഞ്ഞ ദിവസം പാണ്ടനാട്‌ പറമ്പത്തൂര്‍പടിയില്‍ ഒന്നാം നിലയുടെ മുകളില്‍നിന്നും പശുക്കളെ ഇറക്കുന്നതിനും മരങ്ങള്‍ വെട്ടിമാറ്റുന്നതിനും വേണ്ടി പോയപ്പോഴായിരുന്നു സംഭവം. വഴിമധ്യേ വാഹനം റോഡരികിലെ കുഴിയില്‍ വീണു. ഇതുമായി ബന്ധപ്പെട്ട്‌ ഇവിടെ നിന്നവര്‍ കലഹിച്ചു.
രക്ഷാപ്രവര്‍ത്തകര്‍ കുഴിയില്‍ നിന്നു വാഹനം കയറ്റി മുന്നോട്ടു പോയി. ദൗത്യം പൂര്‍ത്തീകരിച്ച്‌ മടങ്ങിപ്പോകവെയാണ്‌ ഇരുപതോളം പേരടങ്ങുന്ന സംഘമെത്തി മര്‍ദിച്ചത്‌. പോലീസില്‍ പരാതി നല്‍കി. മൊഴിയുടെ അടിസ്‌ഥാനത്തില്‍ കണ്ടാലറിയാവുന്ന 20 പേരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു.

Ads by Google
Advertisement
Monday 27 Aug 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW