Friday, November 16, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.00 AM

ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ ശുചിയാക്കാന്‍ കൊല്ലം മേയറും സംഘവും

ആലപ്പുഴ: പ്രളയം തകര്‍ത്ത ചെങ്ങന്നൂരും അവിടുത്തെ വീടുകളും ശുചിയാക്കാനും ജനങ്ങള്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാനുമായി കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ വി. രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെത്തി. ചെങ്ങന്നൂര്‍ താലൂക്ക്‌ ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ശേഷം തിരുവന്‍വണ്ടൂരിലെ വിവിധ പ്രദേശങ്ങളിലെ വീടുകള്‍, കോളനികള്‍, വഴികള്‍ എന്നിവ മേയറുടെ നേതൃത്വത്തില്‍ വൃത്തിയാക്കി.
20ഓളം വീടുകള്‍, പൊതു സ്‌ഥലങ്ങള്‍ എന്നിവയാണ്‌ സംഘം ഞായറാഴ്‌ച വൃത്തിയാക്കിയത്‌. 140 പേര്‍ അടങ്ങുന്ന സംഘമായാണ്‌ ഇവര്‍ ജില്ലയിലെത്തിയത്‌. ജെ.സി.ബി., ടിപ്പറുകള്‍, ജനറേറ്ററുകള്‍, പമ്പ്‌ സെറ്റുകള്‍, പവര്‍ വാഷറുകള്‍, മോട്ടോര്‍, ഇലക്ര്‌ടീഷ്യന്മാര്‍, പാമ്പ്‌് പിടുത്തക്കാര്‍ തുടങ്ങി സര്‍വ്വ സന്നാഹവുമായാണ്‌ കൊല്ലം മേയറും സംഘവും ശുചീകരണത്തിനിറങ്ങിയിരിക്കുന്നത്‌.
്‌ മൂന്നു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പാണ്ടനാട്‌ പ്രദേശത്തും ഇവരെത്തി നിരവധി വീടുകള്‍ വൃത്തിയാക്കിയിരുന്നു. കൊല്ലം ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്‌, കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍.രാജു, ജനപ്രതിനിധകള്‍, ഉദ്യോഗസ്‌ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ്‌ വൃത്തിയാക്കലിന്‌ നേതൃത്വം നല്‍കുന്നത്‌. കൊല്ലം സ്വദേശി മുരുകന്റെ നേതൃത്വത്തിലുള്ള അഞ്ചു പേരടങ്ങുന്ന പാമ്പു പിടുത്ത സംഘവും ഇവരോടൊപ്പമുണ്ട്‌. വീടുകള്‍ വൃത്തിയാക്കുന്നതിനിടെ ഇരുതലമൂരി എന്ന ഇനം പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇവയെ വനം വകുപ്പിനു കൈമാറുമെന്നും സംഘം അറിയിച്ചു. വീടുകള്‍ക്കൊപ്പം കാലി തൊഴുത്തുകളും ഇവര്‍ വൃത്തിയാക്കുന്നുണ്ട്‌.
വഴിയില്‍ കണ്ടെത്തിയ മൃഗങ്ങളുടെ മൃതശരീരം ജെ.സി.ബി.യുടെ സഹായത്തോടെ കുഴിച്ചു മൂടുന്നുണ്ട്‌. ചെങ്ങന്നൂര്‍ പ്രദേശത്തെ വൃത്തിയാക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം 28,29 തീയതികളില്‍ കൂട്ടനാട്ടില്‍ നടക്കുന്ന മാസീവ്‌ ക്ലീനിങ്ങിലും സംഘം പങ്കെടുക്കും.

Ads by Google
Advertisement
Monday 27 Aug 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW