Friday, September 14, 2018 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.00 AM

ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ അടിയന്തര നടപടി: കെ.രാഘവന്‍

മാവേലിക്കര: പ്രളയക്കെടുതിയില്‍പെട്ട്‌ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന ജില്ലയുടെ പരിധിയില്‍ വരുന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡംഗം കെ.രാഘവന്‍.
ഹരിപ്പാട്‌ ഡെപ്യൂട്ടി ദേവസ്വം ജില്ലയുടെ പരിധിയിലുള്ള വിവിധ ഉദ്യോഗസ്‌ഥന്‍മാരുടെ യോഗത്തിലായിരുന്നു തീരുമാനം. പതിനായിരം രൂപയില്‍ താഴെയുള്ള അറ്റകുറ്റപ്പണികള്‍ അതാത്‌ അസി.ദേവസ്വം കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ സബ്‌ഗ്രൂപ്പ്‌ ഓഫീസര്‍മാര്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ പരിഹരിക്കും. പ്രളയത്തില്‍ ക്ഷേത്രങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ഉടന്‍ നിര്‍മാര്‍ജനം ചെയ്യും. വിവിധ ക്ഷേത്രങ്ങളിലെ വൈദ്യുതി തകരാറുകള്‍ പിരഹരിക്കലും ഭാരിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളും ദേവസ്വം മരാമത്ത്‌ സിവില്‍ ഇലക്‌ട്രിക്കല്‍ വിഭാഗങ്ങളുടെ മേല്‍നോട്ടത്തില്‍ നടത്തും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ അടച്ചിട്ട ക്ഷേത്രങ്ങള്‍ ക്ഷേത്ര തന്ത്രിയുടെ നിര്‍ദേശപ്രകാരം അനുഷ്‌ഠാനങ്ങള്‍ പൂര്‍ത്തിയാക്കി ക്ഷേത്രാചാരങ്ങള്‍ പൂര്‍വസ്‌ഥിതിയിലാക്കും. ദുരന്തത്തില്‍ ബോര്‍ഡിനുണ്ടായ ഭാരിച്ച നഷ്‌ടം നികത്താന്‍ കര്‍മപരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ അഞ്ച്‌ ഗ്രൂപ്പുകളിലും ജീവനക്കാരുടെയും ക്ഷേത്ര ഉപദേശക സമിതികളുടെയും യോഗങ്ങള്‍, അതാത്‌ അസി.ദേവസ്വം കമ്മിഷണര്‍മാരുടെ ചുമതലയില്‍ പ്രത്യേകം വിളിച്ചു ചേര്‍ക്കാനും തീരുമാനമായി. ഹരിപ്പാട്‌ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ജി ബൈജു, മാവേലിക്കര എക്‌സി.എന്‍ജിനിയര്‍ ബി.കേശവദാസ്‌ എന്നിവര്‍ക്ക്‌ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല നല്‍കി.
അസി.ദേവസ്വം കമ്മിഷണര്‍മാരായ പി.ദിലീപ്‌കുമാര്‍, പി.എസ്‌.ശ്രീജയ, കെ.ഇന്ദുകുമാരി, എച്ച്‌.കൃഷ്‌ണകുമാര്‍, ആര്‍.മുരളീധരന്‍നായര്‍, എ.ഇ.മാരായ ഗീതാ ഗോപാലകൃഷ്‌ണന്‍, വി.പി.ഹരികൃഷ്‌ണന്‍, അഞ്‌ജനാബാലന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഹരിപ്പാട്‌ ദേവസ്വം കമ്മിഷണറുടെ പരിധിയിലുള്ള കരുനാഗപ്പള്ളി, ഹരിപ്പാട്‌, അമ്പലപ്പുഴ, ചങ്ങനാശേരി എന്നിവിടങ്ങളിലെ 226 ക്ഷേത്രങ്ങള്‍ക്കുണ്ടായ നാശനഷ്‌ടങ്ങള്‍ തരണം ചെയ്യുന്നതു സംബന്ധിച്ച തീരുമാനങ്ങളും യോഗത്തിലുണ്ടായി.

Ads by Google
Advertisement
Monday 27 Aug 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW