Tuesday, November 20, 2018 Last Updated 28 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.00 AM

സി.പി.എം. -ബി.ജെ.പി. സംഘര്‍ഷം; നാലുപേര്‍ക്ക്‌ പരുക്ക്‌

കായംകുളം: തിരുവോണത്തലേന്ന്‌ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. നാലുപേര്‍ക്ക്‌ പരുക്ക്‌. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരായ സൂരജ്‌ റഹ്‌മാന്‍ (32), പ്രഭുല്‍(19), ബി.ജെ.പി പ്രവര്‍ത്തകരായ രാഹുല്‍രാജ്‌(26), വിജിത്ത്‌(28) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. നടപടിയില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി നേതാക്കള്‍ തിരുവോണ ദിവസം പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചു.
സംസ്‌ഥാന ജന.സെക്രട്ടറി എം.ടി.രമേശ്‌ പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ പ്രവര്‍ത്തകര്‍ പിരിഞ്ഞത്‌. വെള്ളിയാഴ്‌ച രാത്രി 8.30 ഓടെ പെരിങ്ങാല കരിമുട്ടം കാങ്കാലി ജങ്‌ഷന്‍ ഭാഗത്ത്‌ ആര്‍.എസ്‌.എസ്‌-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇവിടെ ഇരുകൂട്ടരുടെയും കൊടിമരങ്ങളെ ചൊല്ലി ഏതാനും നാളുകളായി തര്‍ക്കം നിലനിന്നിരുന്നു.
ഇതേത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം ഓണവുമായി ബന്ധപ്പെട്ട്‌ ഇരുകൂട്ടരും നടത്തിയ ആഘോഷങ്ങളാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌.
രോഷാകുലരായ പ്രവര്‍ത്തകര്‍ ഇവിടെയുള്ള കാത്തിരിപ്പു കേന്ദ്രവും രണ്ടു ബൈക്കുകളും ഫ്‌ളക്‌സ്‌ ബോര്‍ഡുകളും തല്ലിത്തകര്‍ത്തു. സംഘര്‍ഷം നീണ്ടതോടെ എസ്‌.ഐ: രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ 16 ഓളം പേരെ കസ്‌റ്റഡിയിലെടുത്തു. തിരുവോണ നാളില്‍ ഇവരെ ഇറക്കാനായി ബി.ജെ.പി നേതാക്കള്‍ എത്തി.
നേതാക്കളെ എസ്‌.ഐ അന്യായമായി തടഞ്ഞു വച്ചെന്നാരോപിച്ച്‌ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പ്രകോപിതരായതോടെ സ്‌റ്റേഷന്‌ മുന്നിലും സംഘര്‍ഷാവസ്‌ഥ സംജാതമായി. തുടര്‍ന്ന്‌ എസ്‌.ഐ തടഞ്ഞുവച്ച ആര്‍.എസ.്‌എസ്‌ താലൂക്ക്‌ കാര്യവാഹക്‌ എസ്‌.സതീഷ്‌, ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി ഡി.അശ്വനിദേവ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌
പാലമുറ്റത്ത്‌ വിജയകുമാര്‍, പാറയില്‍ രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും പോകാന്‍ തയാറായില്ല. പിന്നീട്‌ ബി.ജെ.പി സംസ്‌ഥാന ജന.സെക്രട്ടറി എം.ടി.രമേശ്‌, ജില്ലാ പ്രസിഡന്റ്‌ കെ.സോമന്‍, ആര്‍.എസ്‌.എസ്‌ വിഭാഗ്‌ പ്രചാര്‍ പ്രമുഖ്‌ ജെ.മഹാദേവന്‍ എന്നിവര്‍ എത്തി ഡി.വൈ.എസ്‌.പിയുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്‌ഥാനത്തില്‍ എല്ലാവരെയും വിട്ടയയ്‌ക്കാന്‍ തീരുമാനിക്കുകയും എസ്‌.ഐയ്‌ക്കെതിരെ അന്വേഷണം നടത്താമെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്‌തോടെയാണ്‌സംഘര്‍ഷത്തിന്‌ അയവു വന്നത്‌.
സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എസ്‌.ഐ: രാജന്‍ബാബു എടുത്ത നടപടിയില്‍ ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ്‌ മഠത്തില്‍ ബിജു അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Monday 27 Aug 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW