Saturday, September 15, 2018 Last Updated 13 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.21 AM

ഇന്റര്‍നെറ്റ്‌ പണിമുടക്കി; മുക്കം സബ്‌ രജിസ്‌ട്രാര്‍ ഓഫിസില്‍ ദുരിതം

uploads/news/2018/08/243326/2.jpg

മുക്കം: ഇന്റര്‍നെറ്റ്‌ കണക്ഷന്‍ പണിമുടക്കിയതോടെ ദുരിതത്തിലായി ജനങ്ങള്‍. മുക്കം ടൗണില്‍ പ്രവര്‍ത്തിക്കുന്ന മുക്കം സബ്‌ രജിസ്‌ട്രാര്‍ ഓഫിസിലാണ്‌ കഴിഞ്ഞ നാലു ദിവസമായി ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭ്യമല്ലാതായിരിക്കുന്നത്‌.
ആധാരം രജിസ്‌ട്രേഷനും മറ്റാവശ്യങ്ങള്‍ക്കുമായി എത്തിയ നിരവധി ആളുകളാണ്‌ ഇതുമൂലം ബുദ്ധിമുട്ടിലായത്‌. നെറ്റ്‌ കണക്ഷന്‍ ലഭ്യമല്ലാത്ത സമയങ്ങളില്‍ മാന്വല്‍ ആയി രജിസ്‌ട്രേഷന്‍ നടത്താം എന്ന്‌ ഉത്തരവുണ്ടെങ്കിലും ഇവിടുത്തെ ഉദാ്യേഗസ്‌ഥര്‍ അതിനു തയ്ായറല്ലെന്ന്‌ ജനങ്ങള്‍ പരാതിപ്പെടുന്നു.
കഴിഞ്ഞദിവസം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി എത്തിയ ഇരുപതോളം പേര്‍ക്കാണ്‌ നെറ്റ്‌ കണക്ഷന്‍ ഇല്ലാത്തതിനാല്‍ വൈകുന്നേരം വരെ ഓഫിസില്‍ കാത്തിരിക്കേണ്ടി വന്നത്‌.
ഏറെ പ്രതിഷേധങ്ങള്‍ക്ക്‌ ശേഷം വൈകുന്നേരത്തോടെ ഉദാ്യേഗസ്‌ഥര്‍ മാനുവലായി റജിസ്‌ട്രേഷന്‍ നടത്താന്‍ തയ്യാറാവുകയായിരുന്നു. മുക്കത്തെ സബ്‌ രജിസ്‌ട്രാര്‍ ഓഫിസില്‍ ഇത്‌ പതിവാണെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Advertisement
Saturday 25 Aug 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW