Saturday, September 15, 2018 Last Updated 13 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.21 AM

ദുരിതപ്പെയ്‌തു മറന്നു; തിരുവോണത്തെ വരവേല്‍ക്കാന്‍ ജനം നഗരത്തിലേക്കൊഴുകി

uploads/news/2018/08/243325/1.jpg

കോഴിക്കോട്‌:മഴ മാറി മാനം തെളിഞ്ഞു. നഗരം ഉത്രാട തിരക്കില്‍. ദുരിതപ്പെയ്‌തു കഴിഞ്ഞു ജനങ്ങള്‍ നഗരത്തില്‍ എത്തിത്തുടങ്ങി. വെള്ളത്തില്‍ മുങ്ങിയ ബക്രീദ്‌ ആഘോഷങ്ങളെ മറന്ന്‌ ഓണം വര്‍ണശഭളമാക്കുകയാണ്‌ കോഴിക്കോട്ടുകാര്‍.
വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ നഷ്‌ടമായ ഓണഘോഷം ഇക്കുറി വീട്ടില്‍ ആഘോഷിക്കാനുള്ള ശ്രമത്തിലാണു വിദ്യാര്‍ഥികള്‍. പ്രളയം പ്രതീക്ഷകള്‍ കവര്‍ന്നെടുത്തെങ്കിലും ഓണത്തിന്റെ ആഹ്ലാദത്തെ കൈവിടാന്‍ ജനങ്ങള്‍ തയ്ാറയല്ലെന്നാണ്‌ ഉത്രാട ദിനത്തില്‍ നഗരത്തിലെ തിരക്കു സൂചിപ്പിക്കുന്നത്‌.
മിഠായിത്തെരുവും നഗരത്തിലെ ഇതര വാണിജ്യ കേന്ദ്രങ്ങളും കാലുകുത്താ പറ്റാത്ത തിരക്കിലായിരുന്നു ഉത്രാടനാളില്‍. ബക്രീദ്‌ ആഘോഷം നിറം മങ്ങിയപ്പോള്‍ പാടെ തകര്‍ന്നു പോയ തെരുവുകച്ചവടം ചൂടു പിടിക്കുന്നത്‌ ഉത്രാട നാളിലാണ്‌.കോഴിക്കോട്‌ കോംട്രസ്‌റ്റ് പരിസരത്ത്‌ നടക്കുന്ന ഖാദി വിപണിയില്‍ ഇന്നലെ രാത്രിയോടെ ജനപ്രവാഹമായിരുന്നു. പ്രളയ ദുരിതം താണ്ടി ജനം തിരിച്ചു വന്നു തുടങ്ങിയതിന്റെ സാക്ഷ്യപത്രമായി കോഴിക്കോട്‌ ഉത്രാട നാളില്‍ മാറി.
ജനം നഗരത്തിലേക്ക്‌ കൂട്ടമായി എത്തിയത്‌ വന്‍ ഗതാഗത കുരുക്കാണു നഗരത്തില്‍ സൃഷ്‌ടിച്ചത്‌. തൊണ്ടയാട്‌ ബൈപാസിലും കല്ലായിറോഡ്‌, മാനാഞ്ചിറ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും ഗതാഗതകുരുക്ക്‌ രൂക്ഷമായിരുന്നു. മഴ കാരണം വെള്ളം കയറി താറുമാറായ റോഡില്‍ പലഭാഗത്തും ഗതാഗതം നിശ്‌ചലമായി. പ്രളയ ദുരിതം കഴിഞ്ഞു സാധാരണ ജോലിക്കെത്തിയ പോലീസ്‌കാര്‍ക്കു പിടിപ്പതു ജോലി ആയിരുന്നു ഉത്രാടപാച്ചിലി ദിനത്തില്‍ ഉണ്ടായത്‌.
നഗരത്തില്‍ ഉത്രാടപാച്ചിലിനിടെ ഓണപൊട്ടന്റെ സാന്നിധ്യം പരമ്പരാഗത ആചാരത്തിനു മാറ്റുകൂട്ടി. പുതിയ സ്‌റ്റാന്‍ഡിലും മിട്ടായിത്തെരുവു പരിസരത്തുമാണ്‌ ഇന്നലെ വൈകിട്ട്‌ ഓണപ്പൊട്ടന്‍ ഇറങ്ങിയത്‌. ഉത്രാട തിരക്കിലാണ്ട ജനത്തിന്‌ പ്രത്യേകിച്ചു കുട്ടികള്‍ക്ക്‌ ഓണപൊട്ടന്റെ വരവ്‌ പ്രളയം കവര്‍ന്നെടുത്ത ആഹ്ലാദത്തിന്റെ വീണ്ടെടുക്കലായി .
വിദ്യാഭ്യാസ സ്‌ഥാപനങ്ങളും മറ്റും പ്രളയം കാരണം ഓണാഘോഷം ഒഴിവാക്കിയപ്പോള്‍ പാളയം കേന്ദ്രീകരിച്ചുള്ള പുഷ്‌പ വ്യാപരത്തിനും നിറം മങ്ങി.
പാളയത്തു വര്‍ഷം തോറും നടന്നു വരുന്ന പൂകച്ചവടക്കാരില്‍ പൂവ്‌ വന്‍ തോതില്‍ കെട്ടിക്കിടക്കുകയാണ്‌. തമിഴ്‌നാട്ടില്‍ നിന്നും മറ്റുമായി നഗരത്തില്‍ എത്തിച്ച പൂക്കള്‍ എന്തു ചെയ്യണം എന്നറിയാത്ത സ്‌ഥിതിയിലായിരുന്നു വ്യാപാരികള്‍ .
എന്നാല്‍ ഇവര്‍ക്ക്‌ ഇത്രയും നാള്‍ നഷ്‌ടപെട്ട പ്രതീക്ഷ വീണ്ടെടുക്കുന്നതിനു ഉത്രാടദിനം വേദിയൊരുക്കി. നഷ്‌ടങ്ങള്‍ തിരിച്ചുപിടിക്കാനാവില്ലന്ന യഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ പ്രത്യാശ കൈവിടാതെ കാത്തിരിക്കുകയാണ്‌ വ്യാപാര സ്‌ഥാപനങ്ങള്‍.

Ads by Google
Advertisement
Saturday 25 Aug 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW