Wednesday, November 21, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.20 AM

വ്യാജ മദ്യം ഒഴുകുന്നതു തടയും; പിടികൂടിയാല്‍ ജാമ്യമില്ലാ വകുപ്പ്‌

കോഴിക്കോട്‌ : ഓണത്തിന്റെ മറവില്‍ വ്യാജ മദ്യം തടയുന്നതിനായി ജില്ലയില്‍ എക്‌സൈസ്‌ വകുപ്പിന്റെ കര്‍ശനമായ പരിശോധനക്കു തുടക്കമായി. അംഗീകൃത മദ്യശാലകളില്‍ പരിശോധന ഊര്‍ജിതമാക്കാനാണു തീരുമാനം.
ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിയര്‍ ആന്റ്‌ വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തും.അംഗീകൃത മദ്യശാലകളില്‍ സമയക്രമം പാലിക്കുന്നുണ്ടോ എന്നും ശുദ്ധമായ മദ്യമാണോ നല്‍കുന്നതെന്നും എക്‌സൈസ്‌ സംഘം പരിശോധിക്കും. മദ്യശാലകളില്‍ ക്രമ വിരുദ്ധമായി മദ്യ വില്‍പ്പന നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം ക്രിമിനല്‍ കേസെടുക്കാനാണ്‌ എക്‌സൈസ്‌ വകുപ്പ്‌ നീക്കം ആരംംഭിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി ജില്ലയിലെ താമരശ്ശേരി മേഖലകളില്‍ വെള്ളിയാഴ്‌ച രാവിലെ മുതല്‍ കോഴിക്കോട്‌ എക്‌സൈസ്‌ ഡപ്യൂട്ടി കമ്മീഷണര്‍ അനിലിന്റെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനയാണ്‌ നടന്നു വരുന്നത്‌. രാത്രിയും പകലും വ്യത്യാസമില്ലാതെ മദ്യ ശാലകള്‍ കയറിയിറങ്ങി ഉപഭോക്‌താക്കള്‍ക്ക്‌ നല്ല ശുദ്ധമായ മദ്യം നല്‍കലും മധ്യ ഉപഭോഗം കുറക്കലുമാണ്‌ ലക്ഷ്യമിടുന്നതെന്നും എക്‌സൈസ്‌ ഡപ്യൂട്ടി കമ്മീഷണര്‍ അനില്‍ പറഞ്ഞു.
മദ്യശാലകള്‍ക്കു പുറമെ ആദിവാസി മേഖല കേന്ദ്രീകരിച്ചുള്ള പരിശോധനയും നടന്നു വരുന്നുണ്ട്‌. മദ്യം ആദിവാസി ജനവിഭാഗങ്ങള്‍ക്കു നല്‍കുന്നവരെയും കഴിക്കുന്നവരെയും കേന്ദ്രീകരിച്ച്‌ പ്രത്യക വിഭാഗം തന്നെ നിരീക്ഷിക്കാന്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു. വ്യാജ മദ്യം ഏററവും കൂടുതല്‍ ഒഴുകാന്‍ സാധ്യതയുള്ള മേഖല ആദിവാസി പ്രദേശമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ ഇത്തരം മേഖലകളിലേക്ക്‌ പ്രത്യകം നീരീക്ഷണം ശക്‌തമാക്കിയിരിക്കുന്നത്‌. വ്യാജ മദ്യ വില്‍പ്പന കേസുകളില്‍ പിടികൂടിയ സ്‌ഥിരം കുററവാളികളെയും പിടി കൂടും.
ജില്ലാ എക്‌സൈസ്‌ ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധനക്കായി മൂന്ന്‌ വിഭാഗം ദ്രുത കര്‍മ്മ സേനയെ വിന്യസിച്ചു കഴിഞ്ഞു. ഇവര്‍ ജില്ലയുടെ പല മേഖലകളിലായി ഇന്നലെ രാവിലെ മുതല്‍ പരിശോധന കര്‍ശനമാക്കിയിരിക്കയാണ്‌.ഓരോ ദ്രുത കര്‍മ്മ സേനയിലും ഒരു എക്‌സൈസ്‌ ഇന്‍സ്‌പക്‌ടര്‍,മൂന്ന്‌ സീനിയര്‍ ഓഫീസര്‍മാര്‍,ഓരു പ്രിവന്റീവ്‌ ഓഫീസര്‍മാര്‍ എന്നിവര്‍ ഉണ്ടാകും.

Ads by Google
Advertisement
Saturday 25 Aug 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW