Saturday, September 15, 2018 Last Updated 13 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.20 AM

ഇരുനൂറ്‌ കുടുംബങ്ങളുടെ റേഷന്‍ ഏറ്റെടുത്തു;ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം രൂപ

മുക്കം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ കൈത്താങ്ങായി മുക്കത്തെ വ്യാപാരി. മുക്കം സംസം ബസാര്‍ ഉടമ എന്‍.പി അബ്‌ദുസ്സലാമാണ്‌ കാരുണ്യ സ്‌പര്‍ശവുമായെത്തിയത്‌.
ഈ വര്‍ഷം നാല്‌ തവണ വെള്ളപ്പൊക്കമുണ്ടായ മുക്കം പുല്‍പ്പറമ്പിലെയും ചേന്ദമംഗല്ലൂരിലെയും ഇരുനൂറോളം കുടുംബക്കള്‍ക്ക്‌ ഓണക്കിറ്റ്‌ നല്‍കുകയും ഈ കുടുംബങ്ങളുടെ ഒരു വര്‍ഷത്തെ റേഷന്‍സാധനങ്ങള്‍ അദ്ദേഹം ഏറ്റെടുക്കുകയും ചെയ്‌തു.
കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്‌തു.
ചേന്ദമംഗല്ലൂര്‍ യൂണിറ്റ്‌ എസ്‌.വൈ.എസ്‌ ആഭിമുഖ്യത്തില്‍ പുല്‍പറമ്പ്‌ സാന്ത്വന കേന്ദ്രമാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ചേന്ദമംഗല്ലൂരില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി. വി. അബ്‌ദുള്ള അധ്യക്ഷത വഹിച്ചു. നിത്യ രോഗികള്‍ക്ക്‌ കാരന്തൂര്‍ മര്‍കസിന്റെ കീഴില്‍ സൗജന്യമായി നല്‍കുന്ന പത്ത്‌ വീല്‍ ചെയറുകളുടെ വിതരണവും നടന്നു. സാന്ത്വനകേന്ദ്രം പ്രസിഡന്റ്‌ ടി.വി അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭാ കൗണ്‍സിലര്‍ പി. ടി. ഗഫൂര്‍, എ.പി. അന്‍വര്‍ സഖാഫി, ഒ. എം. ബഷീര്‍ സഖാഫി, കെ. പി. അഹമ്മദ്‌ കുട്ടി, കെ. എ. ശാഫി മാസ്‌റ്റര്‍ എന്‍. പി. അബ്‌ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു. ഇ. കെ. മുഹമ്മദ്‌ ബഷീര്‍ സ്വാഗതവും പി. പി. അബ്‌ദുല്‍ അസീസ്‌ നന്ദിയും പറഞ്ഞു

Ads by Google
Advertisement
Saturday 25 Aug 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW