കോഴിക്കോട്: പ്രളയക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി സേവാഭാരതിയുടെ ഓണക്കിറ്റ് വിതരണം. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും 7500 വീടുകളിലാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്. അരി, പലവ്യഞ്ജനങ്ങള്‍ എന്നിവയടങ്ങുന്നതാണ് ഓരോ കിറ്റും.
ബിജെപി, ബിഎംഎസ്, ബാലഗോകുലം, അരയസമാജം, പൂര്‍വസൈനിക സേവാപരിഷത്ത്, ഒ.ബി.സി മോര്‍ച്ച, ബിഎംഎസ്,ആര്.എ, ഭാരതീയ വിചാരകേന്ദ്രം, തപസ്യ എന്നീ സംഘടനകളാണ് ഓണക്കിറ്റ് വിതരണത്തിനാവശ്യമായ സാധനസാമഗ്രികള്‍ സമാഹരിച്ചത്.
ഓണക്കിറ്റുകളുമായുള്ള വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സചിത്ത് കുമാര്‍ നിര്‍വ്വഹിച്ചു. ആര്.എസ്.എസ് കോഴിക്കോട് മഹാനഗര്‍ സഹ സംഘചാലക് പി. ബാലകൃഷ്ണന് അധ്യക്ഷനായി. ജില്ലാ
കോ ഓഡിനേറ്റര്‍ വി. അനില്‍കുമാര്‍ സന്ദേശം നല്കി. ടിബിഎസ് ഉടമ എന്‍.ഇ. ബാലകൃഷ്ണ മാരാര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ബി.എം.എസ് ജില്ലാ ജോ. സെക്രട്ടറി കെ.കെ. പ്രേമന്, രാഷ്ര്ട സേവികാ സമിതി ജില്ലാ സഹകാര്യവാഹിക മഞ്ജുള രവീന്ദ്രന്, ബാലഗോകുലം കോഴിക്കോട് മഹാനഗര്‍ അധ്യക്ഷന്‍ എ.കെ. പത്മനാഭന്, സേവാഭാരതി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ജയപാലന്, പൂര്‍വ്വസൈനിക് സേവാ പരിഷത്ത് ജില്ലാ സെക്രട്ടറി പി. ബാബു, സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.സദാനന്ദന്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സര്‍ജിത്ത് ലാല്‍, സേവാഭാരതിജില്ലാ സംഘടനാ സെക്രട്ടറി രത്നമണി, തുടങ്ങിയവര്‍ പങ്കെടുത്തു. 131 സ്ഥലങ്ങളിലായാണ് കിറ്റ് വിതരണം നടന്നത്.