Wednesday, November 14, 2018 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.20 AM

ബാങ്ക്‌ വായ്‌പകളുടെ ഗഡുക്കളടയ്‌ക്കാനാവാതെ ദുരിതബാധിതര്‍

കോഴിക്കോട്‌: എല്ലാം നഷ്‌ടപ്പെട്ട്‌ ഉടുതുണി മാത്രമായി ക്യാമ്പുകളില്‍ കഴിയേണ്ടി വന്നവര്‍ ബാങ്ക്‌ വായപാ തിരിച്ചടവിന്‌ വഴികാണാതെ ദുരിതത്തില്‍.
വീട്ടിലുള്ളതെല്ലാം നഷ്‌ടപ്പെട്ട്‌ വിഷമിക്കുന്നവര്‍ക്ക്‌ വീട്‌ വൃത്തിയാക്കുന്നതിനും അത്യാവശ്യമുള്ള വീട്ടുപകരണങ്ങളും പാത്രങ്ങളും മറ്റ്‌ നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നതിനും കൈയില്‍ പണമില്ലാതെ വിഷമിക്കുന്ന സമയത്ത്‌ വായ്‌പാ ഗഡു അടയ്‌ക്കുക എന്നത്‌ അടുത്തമാസങ്ങളിലൊന്നും തന്നെ സാധ്യാവുമെന്നു തോന്നുന്നില്ലെന്നവര്‍ പറയുന്നു.
ഒന്നുമില്ലായ്‌മയില്‍ നിന്ന്‌ ജീവിതം തുടങ്ങുന്ന ഇവരുടെ വായ്‌പകള്‍ക്കെല്ലാം ഒരു വര്‍ഷത്തേക്കെങ്കിലും ഇളവ്‌ അനുവദിക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.
കാര്‍ഷിക ലോണുകള്‍ക്ക്‌ മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ഹൗസിങ്‌ ലോണുകള്‍ അടക്കമുള്ള വായ്‌പകളുടെ കാര്യത്തിലും സര്‍ക്കാര്‍ അനുകൂലമായ നിലപാട്‌ സ്വീകരിക്കണമെന്ന്‌ വായ്‌പയെടുത്തവര്‍ പറയുന്നു.

Ads by Google
Advertisement
Saturday 25 Aug 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW