Saturday, September 15, 2018 Last Updated 13 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.20 AM

ദുരിതാശ്വാസത്തില്‍ പങ്കാളിത്തം; മോശക്കാരല്ലെന്നു ഫ്രീക്കന്‍മാര്‍ തെളിയിച്ചു

കോഴിക്കോട്‌ : ആരെയും ഗൗനിക്കാതെ സ്വന്തം കാര്യത്തില്‍ മുഴുകിയിരുന്ന ഫ്രീക്കന്‍മാരും ഫ്രീക്കത്തികളും ഇപ്പോള്‍ താരമാവുന്നു.
പ്രളയ ദുരിതം കേരളത്തെ മൂടിയപ്പോള്‍ കൈമെയ്‌ മറന്നു രംഗത്തെത്തിയവരില്‍ ഫീക്കന്‍മാരെന്നു വിളിക്കുന്ന ന്യൂ ജെന്‍ നിരവധിയായിരുന്നു. പ്രളയം കേരളത്തെ കാര്‍ന്ന ആ നിമിഷം മുതല്‍ സൈബര്‍ ഇടങ്ങളെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ടെര്‍മിനലാക്കി മാറ്റിയതു മുതല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ സാധനങ്ങള്‍ എത്തിക്കുന്നതില്‍ വരെ ഫ്രീക്കന്‍മാരുടെ നിരയെ കാണാം.
സദാസമയവും മൊബൈല്‍ ഫോണില്‍ കളിച്ചും മുടി നീട്ടിയും കാതു കുത്തിയും വിചിത്ര വസ്‌ത്രങ്ങള്‍ ധരിച്ചും നടന്നിരുന്നവര്‍ക്ക്‌ പൊതു സമൂഹത്തിന്റെ ഒരു കാര്യത്തിലും താല്‍പര്യമില്ലെന്ന ആവലാതി ഉയരുക സാധാരണയായിരുന്നു.
യുവ നിരയുടെ അത്യധ്വാനത്തിന്റെ ഏറ്റവും വലിയ തെളിവാണ്‌ കോഴിക്കോട്‌ ഡി.ടി.പി.സി സെന്ററില്‍ കാണുന്ന ഇടപെടല്‍.
പത്തു ദിവസത്തിനു മുകളിലായി ക്യാമ്പ്‌ തുടങ്ങീട്ട്‌. കുറച്ചു പേരില്‍ തുടങ്ങി, കുറച്ചു സാധനങ്ങള്‍ ശേഖരിച്ചു തുടങ്ങിയ ക്യാമ്പില്‍ നിന്നു പിന്നീട്‌ ജില്ലയ്‌ക്കു പുറത്തേക്കും സഹായം എത്തിക്കാന്‍ കഴിഞ്ഞു. ക്യാമ്പില്‍ ഇപ്പോള്‍ ദിവസം ആയിരത്തിനു മുകളിലാണ്‌ റജിസ്‌ട്രേഷന്‍. കൂടുതലും സ്‌ക്കൂള്‍,കോളജ്‌ വിദ്യാര്‍ഥികളാണ്‌ രാവും പകലുമായി കേരളത്തേ സഹായിക്കാനായി കഷ്‌ടപ്പെടുന്നത്‌.
പത്തു ദിവസവും ക്യാബില്‍ വന്ന്‌ കഷ്‌ടപ്പെടുന്നവരുണ്ടെന്നാണു സംഘാടകര്‍ പറയുന്നത്‌. വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന ഭക്ഷണവും വസ്‌ത്രവും മറ്റു സാമഗ്രികളും ശേഖരിച്ച്‌ കിറ്റ്‌ രൂപത്തിലാക്കി ജില്ലയ്‌ക്ക് അകത്തും പുറത്തുമുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു കൊടുത്താണ്‌ കോഴിക്കോടിന്റെ യുവനിര കേരളക്കരയെ കൈപിടിച്ചുയര്‍ത്തുനത്‌. ഇതു വരെ ഏകദേശം 8000 കിറ്റുക്കള്‍ വിതരണം ചെയ്‌തതായി സംഘാടകര്‍ പറയുന്നു.
സംഘാടകരുടെ സംഘാടന മികവും ഒരു കൂട്ടം യുവനിരയുടെ അധ്വാനത്തിന്റെ ഫലവുമാണ്‌ ക്യാമ്പ്‌ ഇത്രയ്‌ക്കു വിജയകരമാകാന്‍ കാരണം.

Ads by Google
Advertisement
Saturday 25 Aug 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW