Saturday, September 15, 2018 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.00 AM

ആല്‍ബ ക്ലോത്തിങ്‌ 60 ലക്ഷം രൂപയുടെ വസ്‌ത്രങ്ങള്‍ വിതരണം ചെയ്‌തു.

uploads/news/2018/08/243318/2.jpg

വൈക്കം: അടിവസ്‌ത്ര നിര്‍മാണ വ്യാപാര രംഗത്ത്‌ പ്രശസ്‌തിയാര്‍ജിച്ച ആല്‍ബ ക്ലോത്തിങ്ങ്‌സ്‌ പ്രളയബാധിത പ്രദേശങ്ങളില്‍ 60 ലക്ഷം രൂപയുടെ വസ്‌ത്രങ്ങള്‍ വിതരണം ചെയ്‌തു. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വസ്‌ത്രങ്ങള്‍ നേരിട്ട്‌ എത്തിച്ച്‌ നല്‍കി.
കമ്പനിയുടെ വൈക്കത്തെ ഗോഡൗണില്‍ ഉള്‍പ്പെടെ വെള്ളം കയറി സാധനങ്ങള്‍ കേട്‌ വരികയും മല ഇടിച്ചിലില്‍ ഒരു വാഹനം ഇടുക്കിയില്‍ അപകടത്തില്‍ പെട്ടിട്ടും ഇതര സംസ്‌ഥാനങ്ങളില്‍ നിന്നു കൂടുതല്‍ വസ്‌ത്രങ്ങളെത്തിച്ചു നല്‍കുകയായിരുന്നു.
ഇവ കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ആല്‍ബ ക്ലോത്തിങ്ങ്‌സിന്റെ വകയായി 15 ലക്ഷം രൂപയും കമ്പനി ജീവനക്കാരുടെ പത്തു ദിവസത്തെ വേതനവും നല്‍കുമെന്ന്‌ എം.ഡി. അറിയിച്ചു.

Ads by Google
Advertisement
Saturday 25 Aug 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW