Saturday, November 17, 2018 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.00 AM

പ്രളയനഷ്‌ടം 1250 കോടി കഴിഞ്ഞു

uploads/news/2018/08/243317/1.jpg

കോട്ടയം: കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ ജില്ലയില്‍ ഇതുവരെയുള്ള നാശം 1250 കോടി. മഴ തകര്‍ത്ത ഏഴു ദിവസത്തിനുള്ളില്‍ 76 വീടുകള്‍ പൂര്‍ണമായും 656 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
വെള്ളം പൂര്‍ണമായി ഇറങ്ങിയ ശേഷമേ നാശനഷ്‌ടത്തിന്റെ പൂര്‍ണ കണക്ക്‌ വ്യക്‌തമാകൂവെന്നു കലക്‌ടര്‍ ബി.എസ്‌. തിരുമേനി അറിയിച്ചു. ഭവനങ്ങള്‍ നശിച്ച വകയില്‍ ഏകദേശം 5. 40 കോടി രൂപയുടെ നഷ്‌ടമുണ്ടായിട്ടുണ്ട്‌. ഉത്‌പാദന,പശ്‌ചാത്തല മേഖലകളില്‍ ഭീമമായ നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. വിവിധയിടങ്ങളിലായി 6780 ഹെക്‌ടര്‍ സ്‌ഥലത്തെ കൃഷി നശിച്ചു. നെല്‍കൃഷി മേഖലയില്‍ മാത്രം 65 കോടി രൂപയുടെ നഷ്‌ടം കണക്കാക്കിയിട്ടുണ്ട്‌. ആകെ 494 കോടി രൂപയുടെ നഷ്‌ടം ഇതുവരെ കാര്‍ഷിക മേഖലയില്‍ കണക്കാക്കിയിരിക്കുന്നത്‌.
മൃഗസംരക്ഷണ മേഖലയില്‍ 4.24 കോടി രൂപയുടെ നഷ്‌ടമാണു കണക്കാക്കിയിരിക്കുന്നത. ആകെ 108 പശുക്കളും എട്ട്‌ പോത്തുകള്‍, 52 ആടുകള്‍, 11720 കോഴികള്‍ എന്നിവ നഷ്‌ടപ്പെട്ടു. 123 ഹെക്‌ടര്‍ സ്‌ഥലത്തെ തീറ്റപ്പുല്‍കൃഷി നശിച്ചപ്പോള്‍ 55 കാലിതൊഴുത്തുകള്‍ പൂര്‍ണമായും 420 കാലിത്തൊഴുത്തുകള്‍ ഭാഗികമായും തകര്‍ന്നു. ക്ഷീരവികസനമേഖലയില്‍ 4.83 കോടി രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. 47 കറവപ്പശുക്കളും 14 പശുക്കിടാക്കളും ചത്തു.
ഫിഷറീസ്‌ മേഖലയിലെ നഷ്‌ടം ഭീകരമാണ്‌, 19.92 കോടി രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. അലങ്കാര മത്സ്യങ്ങളുടെയും ഭക്ഷ്യമത്സ്യങ്ങളുടെയും അടക്കം 90 ഹെക്‌ടര്‍ കൃഷിയും നശിച്ചു.
174 രജിസ്‌റ്റേര്‍ഡ്‌ അല്ലാത്ത ഫാമുകള്‍ക്ക്‌ നഷ്‌ടം സംഭവിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 302 വലകള്‍ ഭാഗികമായും 282 വലകള്‍ പൂര്‍മണമായും നശിച്ചു. പള്ളം ഫിഷ്‌ ഹാച്ചറിയില്‍ 35 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കിയിട്ടുണ്ട്‌. പൊതുമരാമത്ത്‌ വകുപ്പിന്റെ റോഡ്‌ വിഭാഗത്തില്‍ 722 കോടി രൂപയുടെയും പാലങ്ങളുടെയും കോസ്‌വേയുകളുടെയും വിഭാഗത്തില്‍ 3.71 കോടി രൂപയുടെ നഷ്‌ടമുണ്ട്‌.
കെ.എസ്‌.ഇ.ബിയ്‌ക്കു ജില്ലയില്‍ 8.3 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കിയിട്ടുണ്ട്‌. 50 പോസ്‌റ്റുകളും ആറ്‌ ട്രാന്‍സ്‌ഫോര്‍മറുകളും നശിച്ചു. ഇനിയും ജില്ലയില്‍ 900 പേര്‍ക്ക്‌ വൈദ്യുതി ബന്ധം പുനസ്‌ഥാപിക്കാനുണ്ട്‌. ഇത്‌ വെള്ളം പൂര്‍ണ്ണമായി ഇറങ്ങിയതിനുശേഷം മാത്രമേ പുനസ്‌ഥാപിക്കാനാകൂ.

Ads by Google
Advertisement
Saturday 25 Aug 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW