Saturday, September 15, 2018 Last Updated 9 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.59 PM

പ്രളയക്കെടുതിയിലും ഓണക്കച്ചവടം

വൈക്കം: ഓണം പടിവാതില്‍ക്കല്‍ എത്തിയതോടെ പ്രളയക്കെടുതിയിലും നഗരം തിരക്കിലമര്‍ന്നു. ദുരിതമേറെയുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച്‌ തുണിക്കടകളും, പൂക്കടകളും സജീവമായി. തിരക്കു നിയന്ത്രിക്കാന്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ഹോംഗാര്‍ഡുകളും, പോലീസുമെല്ലാം രംഗത്തുണ്ട്‌. വഴിയോരങ്ങളില്‍ താല്‍ക്കാലിക തട്ടുകള്‍ സ്‌ഥാപിച്ച്‌ ഷര്‍ട്ടും, പൂവും വില്‍പ്പന നടത്തിയവരുമുണ്ട്‌. പ്രതിസന്ധികള്‍ക്കിടയിലും വലിയ ആള്‍കൂട്ടമാണ്‌ നഗരത്തിലേക്ക്‌ ഒഴുകിയെത്തുന്നത്‌.
ഉപ്പേരി വിപണിയിലും തീവില അതിജീവിച്ച്‌ വന്‍കച്ചവടമാണ്‌ നടന്നത്‌. കായ്‌ വറുത്തത്‌, ശര്‍ക്കര വരട്ടി, ചീട എന്നിവയ്‌ക്കായിരുന്നു ഏറെ ഡിമാന്‍ഡ്‌. പലകടകളിലും തോന്നും വിലയാണ്‌ ഉപ്പേരികള്‍ക്ക്‌ ഈടാക്കുന്നതെന്ന ആക്ഷേപം ശക്‌തമാണ്‌. ഏത്തക്കയുടെ വില തോന്നുംപടിയാണ്‌.
60 രൂപ മുതല്‍ 80 രൂപ വരെ ഈടാക്കുന്ന കടകളുണ്ട്‌. നഗരത്തിലെ ഒരു കടയില്‍ 70 രൂപയ്‌ക്ക്‌ കൊടുക്കുന്ന ഏത്തക്ക ഗ്രാമീണ മേഖലകളിലേക്കെത്തിയാല്‍ 55 വരെയുള്ളൂ. വില വര്‍ദ്ധനവിനെക്കുറിച്ച്‌ ചോദിച്ചാല്‍ ഉടന്‍ മറുപടി എത്തും. ഇത്‌ നാടനാണ്‌; വില കുറഞ്ഞത്‌ പാണ്ടിയാണെന്നും.
ഉപഭോക്‌താക്കളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ടില്ലെന്ന്‌ നടിക്കുന്നു. ഓണം ഉത്സവത്തെ വരവേല്‍ക്കാന്‍ റേഷന്‍കടകളിലേക്കും ആളുകള്‍ ഒഴുകിയെത്തുന്നുണ്ട്‌. കുടുംബശ്രീകളുടെയും സഹകരണ സംഘങ്ങളുടെയും മറ്റ്‌ സൊസൈറ്റികളുടെയും നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി വിപണന കേന്ദ്രങ്ങളിലും നല്ല തിരക്കാണ്‌. ഏത്തയ്‌ക്ക, പാവക്ക, വലിയ നാരങ്ങ എന്നിവക്കായിരുന്നു ഏറെ ആവശ്യക്കാര്‍. പച്ചക്കറികള്‍ക്കെല്ലാം തീവിലയാണെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച്‌ വലിയ കച്ചവടമാണ്‌.
വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം മുതല്‍ കച്ചേരിക്കവല വരെ നല്ല തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ സ്‌ഥലമില്ലാത്തതാണ്‌ പ്രധാന പ്രശ്‌നം.

Ads by Google
Advertisement
Friday 24 Aug 2018 11.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW