Wednesday, July 17, 2019 Last Updated 12 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.59 PM

ഗതാഗതം പുനരാരംഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും

ചങ്ങനാശേരി: എ.സി. റോഡില്‍ വെള്ളത്തില്‍ തന്നെ. രണ്ടു ദിവസം മാനം തെളിഞ്ഞപ്പോള്‍ ജലനിരപ്പിന്‌ നേരിയ ഇറക്കമുണ്ടെങ്കിലും 25 കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡിന്റെ മനക്കച്ചിറ മുതല്‍ പൊങ്ങവരേയും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്‌. റോഡില്‍ നിന്നുയരമുള്ള പാറക്കല്‍ കലുങ്ക്‌, കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി ഉള്‍പ്പെടെയുള്ള പാലങ്ങളില്‍ മാത്രമാണ്‌ വെള്ളമൊഴിഞ്ഞിരിക്കുന്നത്‌.
ഈ പാലങ്ങളിലാണ്‌ കുട്ടനാട്ടുകാര്‍ സ്‌കൂട്ടറുകളും കാറുകളും ടിപ്പറുകളുമുള്‍പ്പെടെ വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്‌. വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണവും ഒരാഴ്‌ചക്കാലമായി വിവിധ പാലങ്ങളിലാണ്‌. പെരുമഴ പ്രളയത്തെ തുടര്‍ന്ന്‌ റോഡും തോടും പാടങ്ങളുമെല്ലാം വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയില്‍ തന്നെയാണ്‌.
ചങ്ങനാശേരി ആലപ്പുഴ റൂട്ടില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ കഴിഞ്ഞ 38 ദിവസത്തിനിടയില്‍ എട്ടു ദിവസത്തോളം മാത്രമാണ്‌ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ സര്‍വീസ്‌ നടത്തിയിട്ടുള്ളത്‌. ബസുകള്‍ ഓടിക്കാന്‍ കഴിയാത്തത്‌ കെ.എസ്‌.ആര്‍.ടി.സി ചങ്ങനാശേരി, ആലപ്പുഴ ഡിപ്പോകളുടെ വരുമാനത്തിനും വന്‍ ഇടിവുണ്ടാക്കിയിരിക്കുന്നത്‌. വെള്ളത്തിലായ എ.സി റോഡിലൂടെ ബസുകളടക്കം വാഹനങ്ങളോടാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും.വെള്ളമിറങ്ങിയാലും റോഡിന്റെ തകര്‍ച്ച വാഹനസഞ്ചാരത്തിന്‌ ഏറെ അപകട ഭീഷണിയുമാകും.

Ads by Google
Advertisement
Friday 24 Aug 2018 11.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW