Saturday, September 15, 2018 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.59 PM

തിരക്കുകള്‍ക്കു ശമനം: തിരുവോണം ഇന്ന്‌

ചങ്ങനാശേരി: ഇന്ന്‌ തിരുവോണം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉത്രാടദിനമായ ഇന്നലെ നാടും നഗരവും തിരക്കില്‍ തന്നെയായിരുന്നു. പ്രളയത്തിന്റെ മാന്ദ്യത വിപണകളില്‍ കണ്ടെങ്കിലും വൈകിട്ടോടെ ഓണത്തിരക്കിന്റെ പൂര്‍ണതയിലെത്തി.
ഓണത്തോടനുബന്ധിച്ച വന്‍ തിരക്കാണ്‌ ഇന്നലെ നഗരത്തില്‍ അനുഭവപ്പെട്ടത്‌. ഓണസദ്യയ്‌ക്കുള്ള ഒരുക്കത്തിനായി വിഭവങ്ങള്‍ തേടിയിറങ്ങിയവരായിരുന്നു ഏറെയും ഇവരുടെ തിരക്ക്‌ സപ്ലൈകോ സഹകരണം കുടുംബശ്രീ ഓണച്ചന്തകളില്‍ അനുഭവപ്പെട്ടു. സപ്ലൈകോ വിപണികളില്‍ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ തേടി പലരും രാവിലെ മുതല്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഏത്തക്കായും ഉപ്പേരിയുമെല്ലാം തേടി കുടുംബശ്രീ ഓണചന്തകളിലും സഹകരണ മാര്‍ക്കറ്റുകളിലുമെത്തിയവരുണ്ട്‌.
പൊതുവിപണിയിലെ വില നിയന്ത്രിക്കാന്‍ പര്യാപ്‌തമായി സഹകരണ ഓണചന്തകളും കുടുംബശ്രീ വില്‌പന കേന്ദ്രങ്ങളിലും തുറന്നത്‌ ഉപഭോക്‌താക്കള്‍ക്ക്‌ ആശ്വാസമായി.
പച്ചക്കറി, ഏത്തക്കായ എന്നിവയുടെ വില്‌പനയാണ്‌ പ്രധാനമായും ഓണം ചന്തകളില്‍ നടന്നത്‌. നിത്യോപയോഗ സാധനങ്ങള്‍ക്കായി സപ്ലൈകോ ഓണം ചന്തകളില്‍ തിരക്കുണ്ടായി.പൊതുവിപണിയിലെ വില പിടിച്ചു നിര്‍ത്താന്‍ ഓണചന്തകള്‍ ഒരുപരിധിവരെ സഹായകരമായി.
വഴിയോരകേന്ദ്രങ്ങളിലും നല്ല നിരക്കാണ്‌ അനുഭവപ്പെടുന്നത്‌. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുമായുള്ള വസ്‌ത്ര വൈവിധ്യങ്ങളുമായാണ്‌ ഇതര സംസ്‌ഥാനത്തുനിന്നുള്ള വഴിയോര വസ്‌ത്രവ്യാപാരികള്‍ ആഴ്‌ചകള്‍ക്കുമുമ്പു തന്നെ തെരുവില്‍ സ്‌ഥാനം പിടിച്ചിരിക്കുകയായിരിന്നു.
ഇതോടൊപ്പം ചെരുപ്പുകളും ബാഗുകളും കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങളുമടങ്ങുന്ന കച്ചവടക്കാര്‍ വേറെയും. വൈകുന്നേരമായതോടെ നഗരമാകെ തിരക്കിലമര്‍ന്നു.

Ads by Google
Advertisement
Friday 24 Aug 2018 11.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW