Saturday, September 15, 2018 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.59 PM

ഓണക്കാലം മഴയെടുത്തു; നിര്‍ജീവമായി പൂ വിപണി

ചങ്ങനാശേരി: ശക്‌തമായ മഴയും പ്രളയവും കാരണം ഓണക്കാലം പൂ വിപണിയില്‍ കനത്ത വ്യാപാര നഷ്‌ടത്തിനു കാരണമായി. അത്തപ്പൂക്കളം ഒരുക്കുന്നതിനായി പൂക്കള്‍ വാങ്ങുന്നതിനായി ആളുകള്‍ കടകള്‍ക്കു മുന്നില്‍ തിക്കിതിരക്കുന്നത്‌ ഇക്കുറി ഓണക്കാലത്തെ നഷ്‌ടക്കാഴ്‌ചകളില്‍ ഒന്നായി.
വെള്ളം കയറാത്ത പ്രദേശങ്ങളില്‍ പോലും പൂക്കള്‍ വിലയ്‌ക്കു വാങ്ങി പൂക്കളമിട്ടവര്‍ വിരളം. മഴയും വെള്ളപ്പൊക്കവും മൂലം ഓണക്കാല വ്യാപാരം നഷ്‌ടമായ വിഷമത്തിലാണ്‌ പൂക്കച്ചവടക്കാര്‍. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത്‌ ഓരോ പൂക്കടയിലും ദിവസം കുറഞ്ഞത്‌ 10000 രൂപയുടെ കച്ചവടം നടന്നിരുന്നു. ഈ വര്‍ഷം 500 രൂപയുടെ കച്ചവടം പോലും ലഭിച്ച ദിവസങ്ങള്‍ കുറവാണെന്ന്‌ കച്ചവടക്കാര്‍ പറയുന്നത്‌. സാധാരണ ഓണക്കാലത്ത്‌ ഗുണ്ടല്‍പേട്ട, മൈസൂരു, ബംഗളുരൂ, കോയമ്പത്തൂര്‍, പാലക്കാട്‌ എന്നിവിടങ്ങളില്‍ നിന്നു ദിവസവും ക്വിന്റല്‍ കണക്കിനു പൂക്കളാണ്‌ നഗരത്തില്‍ എത്തിയിരുന്നത്‌.
പൂക്കളുടെ വില്‍പനയിലൂടെ ഭേദപ്പെട്ട വരുമാനവും കച്ചവടക്കാര്‍ക്കു ലഭിച്ചിരുന്നു. ഈ വര്‍ഷം പ്രകോതിക്ഷോഭത്തിന്റെ പശ്‌ചാത്തലത്തില്‍ സ്‌ഥാപനങ്ങളും സംഘടനകളും അടക്കം ഓണാഘോഷം പരിമിതപ്പെടുത്തിയതുമൂലം ഇതര സംസ്‌ഥാനങ്ങളില്‍ നിന്നു വളരെ കുറച്ച്‌ പൂക്കള്‍ മാത്രമാണ്‌ കച്ചവടക്കാര്‍ കൊണ്ടുവരുന്നത്‌. ചെണ്ടുമല്ലി കിലോഗ്രാമിനു 100 രൂപ, വെള്ളജമന്തി-300, അരളി-100, റോസ്‌-300, വാടാര്‍മല്ലി 250 രൂപ എന്നിങ്ങനെയാണ്‌ കടകളില്‍ പൂക്കള്‍ക്കു വില. ഗുണ്ടില്‍പേട്ടയില്‍ വെള്ളപ്പൊക്കത്തില്‍ ഏക്കര്‍ കണക്കിനു പൂപ്പാടങ്ങളും നശിച്ചു.

Ads by Google
Advertisement
Friday 24 Aug 2018 11.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW