Saturday, September 15, 2018 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.59 PM

മാനം തെളിഞ്ഞു, വിപണിയും

കാഞ്ഞിരപ്പള്ളി: മഴക്കെടുതിക്കിടയിലും ഓണം ആഘോഷിക്കുന്നതിനുള്ള തിരക്കിലായിരുന്നു കാഞ്ഞിരപ്പള്ളി മേഖലയിലുള്ളവര്‍. ഉത്രാട ദിനത്തില്‍ ടൗണിലെ വ്യാപാര ശാലകളില്‍ കാര്യമായ തിരക്ക്‌ അനുഭവപ്പെട്ടു. പ്രളയം കാഞ്ഞിരപ്പള്ളിയെ കാര്യമായി ബാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം മുതല്‍ വ്യാപാരശാലകളിലേയ്‌ക്ക്‌ ആളുകള്‍ ഒഴുകിയെത്തുകയാണ്‌. സ്വര്‍ണ്ണ,വസ്‌ത്രവ്യാപാര ശാലകളിലാണ്‌ തിരക്കേറെയും. വിവിധ വ്യാപാര സ്‌ഥാപനങ്ങള്‍ ഓണത്തിന്‌ പ്രത്യേക ആനുകൂല്യവും, സമ്മാനവുമൊക്കെ വാഗ്‌ദാനം നല്‍കിയതോടെയാണ്‌ ഓണ വിപണിക്ക്‌ കൊഴുപ്പേറിയത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ശക്‌തമായി പെയ്‌ത മഴ വിപണിയില്‍ കാര്യമായ മാന്ദ്യം ഉണ്ടാക്കിയിരുന്നു. വന്‍ തുക നല്‍കി സ്‌റ്റോക്ക്‌ എടുത്ത വച്ച വ്യാപാരികള്‍ വിഷമത്തിലായി. മാനം തെളിഞ്ഞതോടെ വിപണിയും തെളിഞ്ഞു തുടങ്ങി. എന്നാല്‍ പച്ചക്കറി, പലചരക്ക്‌ കടകളിലും ഉത്രാട ദിനത്തില്‍ തിരക്ക്‌ അനുഭവപ്പെട്ടു.
കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കാര്‍ഷിക വിപണിയും, സര്‍വീസ്‌ സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ പ്രത്യേക വിപണിയുമൊക്കെ നടന്നു. അത്തം മുതല്‍ മഴ തുടര്‍ന്നതിനാല്‍ പൂവിപണിയെ കാര്യമായി ബാധിച്ചു. സ്‌കൂള്‍, കോളജ്‌, സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ ആഘോഷങ്ങള്‍ മാറ്റി വച്ചതിനാല്‍ പൂ വാങ്ങാന്‍ ആവശ്യക്കാരില്ലാതായി. ഓണക്കാലത്ത്‌ കച്ചവടം പൊടിപൊടിച്ചിരുന്ന കച്ചവടക്കാര്‍ ഇത്തവണ നഷ്‌ടത്തിലായ അവസ്‌ഥയിലാണ്‌. പ്രളയ ദുരിതത്തിന്റെ ആദ്യ ദിവസങ്ങളില്‍ ചില വ്യാപാരികള്‍ ചൂഷണം നടത്തിയതോടെ കര്‍ശന പരിശോധനയുമായി അധികൃതര്‍ രംഗത്തിറങ്ങി.
ഇതോടെ വില വര്‍ധനവും പൂഴ്‌ത്തിവയ്‌പ്പും നിയന്ത്രിക്കാനായത്‌ സാധാരണ ജനങ്ങള്‍ക്ക്‌ ആശ്വാസമായി. പുലികളിയും, തിരുവാതിരയും ഓണക്കളികളും ഊഞ്ഞാലാട്ടവുമൊക്കെ ഇത്തവണത്തെ ഓണത്തിന്‌ ഓര്‍മ്മകളില്‍ മാത്രം നിറച്ച്‌ പ്രളയം ബാധിച്ചവര്‍ക്കായി നാട്‌ ഒന്നു ചേരും. പലരും ഓണ നാളുകളില്‍ പ്രളയ ദുരിതബാധിതര്‍ക്ക്‌ സഹായം എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്‌. മഴ കാര്‍ഷിക മേഖലയെയാണ്‌ കാര്യമായി ബാധിച്ചത്‌. ഓണക്കാലം ലക്ഷ്യമിട്ട്‌ നട്ടു വളര്‍ത്തിയ കാര്‍ഷിക വിളകളില്‍ പലതും നശിച്ചു. കൃഷി വകുപ്പിന്റെ പദ്ധതിയായ ഓണത്തിന്‌ ഒരു മുഴം പച്ചക്കറി പദ്ധതിയും അവതാളത്തിലായി.
കൃഷി വ്യാപക തോതില്‍ നശിക്കാന്‍ മഴ കാരണമായി. കൃത്യമായ പരിപാലനവും പരിചരണവും നടന്നില്ല. റബര്‍ മേഖലയാണ്‌് രൂക്ഷമായ പ്രതിസന്ധി നേരിട്ടത്‌. ചെറുകിട റബര്‍ കര്‍ഷകര്‍ക്കും ഇതിനെ ആശ്രയിച്ച്‌ ജോലി ചെയ്യുന്ന ടാപ്പിങ്‌ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഇത്തവണ കഷ്‌ടതയുടെ നാളുകളായിരുന്നു.

Ads by Google
Advertisement
Friday 24 Aug 2018 11.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW