Saturday, September 15, 2018 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.59 PM

പ്രളയമേഖലകളില്‍ സാന്ത്വനവുമായി മന്ത്രിമാര്‍

വൈക്കം: പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി മന്ത്രിമാരായ ഡോ. തോമസ്‌ ഐസക്കും, ഇ.ചന്ദ്രശേഖരനും. ഇന്നലെ വൈകുന്നേരം വൈക്കത്തെത്തിയ തോമസ്‌ ഐസക്‌ താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. തൊഴിലുറപ്പ്‌ തൊഴിലാളികള്‍ക്ക്‌ 150 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ അനുവദിച്ച്‌ സഹായിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ദുരിതകയത്തില്‍പെട്ട്‌ വീട്ടുപകരണങ്ങളും മറ്റും നഷ്‌ടപെട്ടവര്‍ക്ക്‌ ഒരുലക്ഷം രൂപ പലിശ രഹിത വായ്‌പ നല്‍കും.
മൂന്നു വര്‍ഷം കൊണ്ട്‌ തിരിച്ചടച്ചാല്‍ മതി. രേഖകള്‍ നഷ്‌ടപ്പെട്ടവര്‍ക്കായി പഞ്ചായത്ത്‌ തലത്തില്‍ അദാലത്തുകള്‍ നടത്തി രേഖകള്‍ നല്‍കും. പാഠപുസ്‌തകങ്ങളും യൂണിഫോമും നഷ്‌ടപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കും. ക്യാമ്പുകള്‍ ഏതാണ്ട്‌ പര്യവസാനിക്കുകയാണ്‌. പിരിഞ്ഞുപോകുമ്പോള്‍ ഓരോ കുടുംബത്തിനും നാലു ദിവസത്തേക്കുള്ള ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.കെ ആശ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, കെ.കെ ഗണേശന്‍, പി.സുഗതന്‍, കെ.അരുണന്‍, കെ.ശെല്‍വരാജ്‌, ബിജു കണ്ണേഴത്ത്‌, ഡി.സിന്ധു എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പ്രളയത്തില്‍ തകര്‍ന്ന വെള്ളൂരിന്‌ ആശ്വാസവുമായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ എത്തി. മഴയില്‍ ഒലിച്ചുപോയ വെട്ടിക്കാട്ട്‌മുക്ക്‌-വെള്ളൂര്‍ റോഡില്‍ മന്ത്രി സന്ദര്‍ശനം നടത്തി. റോഡിനോടൊപ്പം ഒന്‍പത്‌ വീടുകളും തകര്‍ന്നു. ഇതില്‍ മൂന്നുവീടുകള്‍ വാസയോഗ്യമല്ലാതായി. റോഡുകളുടെ പുനര്‍നിര്‍മാണത്തിനും വീടുകള്‍ക്കും സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയില്‍ നിന്നും ഫണ്ട്‌ വകയിരുത്തുവാന്‍ അടിയന്തിരനടപടികള്‍ കൈക്കൊള്ളുമെന്ന്‌ മന്ത്രി ഉറപ്പുനല്‍കി. വെള്ളൂര്‍ പഞ്ചായത്തിലെ ചെറുകര ഭാഗത്തെ തൊട്ടൂര്‍-കോട്ടപ്പുറം റോഡിന്റെ തകര്‍ച്ചയും മന്ത്രി വിലയിരുത്തി.
മഴക്കെടുതിയില്‍ വെള്ളൂര്‍ പഞ്ചായത്തിന്‌ വലിയ നാശനഷ്‌ടമാണ്‌ ഉണ്ടായത്‌. മൂവാറ്റുപുഴയാറിലൂടെ ഒഴുകിയെത്തിയ പെയ്‌ത്തുവെള്ളമാണ്‌ പഞ്ചായത്തിനെ തകര്‍ത്തത്‌. പുഴ ദിശമാറി ഒഴുകിയതും നാശനഷ്‌ടത്തിന്‌ ഇടയാക്കി. സി.കെ ആശ എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ജില്ലാ പഞ്ചായത്ത്‌ അംഗം പി.സുഗതന്‍, ഇ.എം കുഞ്ഞുമുഹമ്മദ്‌, ടി.എന്‍ രമേശന്‍, മുന്‍എം.എല്‍.എ കെ.അജിത്ത്‌, കെ.ഡി വിശ്വനാഥന്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.കെ മോഹനന്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Ads by Google
Advertisement
Friday 24 Aug 2018 11.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW