Monday, November 19, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.49 PM

കഞ്ചാവുമായി യുവാവ്‌ പിടിയില്‍

uploads/news/2018/08/243284/1.jpg

കൊല്ലം: ആലപ്പുഴ, കൊല്ലം ഭാഗങ്ങളില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു കഞ്ചാവ്‌ കച്ചവടം നടത്തുന്ന യുവാവ്‌ പിടിയിലായി.
കാര്‍ത്തികപ്പള്ളി കൃഷ്‌ണപുരംമരൂര്‍ത്തറയില്‍ പടീറ്റതില്‍ അന്‍വര്‍ഷാ(20)യാണ്‌ രണ്ട്‌ കി. ഗ്രാം കഞ്ചാവുമായി പിടിയിലായത്‌.
ഓണത്തിന്‌ മുന്നോടിയായി കഴിഞ്ഞ ദിവസം ദേശീയപാതയില്‍ ഓച്ചിറ ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയിലാണ്‌ ബൈക്കില്‍ കഞ്ചാവുമായി എത്തിയ അന്‍വര്‍ഷായെ എക്‌സൈസ്‌ റെയ്‌ഞ്ച് ഇന്‍സ്‌പെക്‌ടര്‍ എ. ജോസ്‌പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്‌.
വാഹന പരിശോധനക്കിടെ എക്‌സൈസ്‌ ഉദ്യോഗസ്‌ഥരെ കണ്ടു പിന്തിരിഞ്ഞു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഇയാളെ മഫ്‌തിയില്‍ നിന്ന ഷാഡോ എക്‌സൈസ്‌ ഉദ്യോഗസ്‌ഥരായ വിജു, ശ്യാംകുമാര്‍, സജീവ്‌കുമാര്‍ എന്നിവര്‍ പിടികൂടിയത്‌.
ഇയാളെ രണ്ടു മാസം മുമ്പ്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പിടികൂടി താക്കീതു നല്‍കി വിട്ടയച്ചതായിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്‌തതില്‍ പന്മന സ്‌കൂളിന്റെ സമീപം കഞ്ചാവ്‌ കച്ചവടം നടത്തുന്ന കൊല്ലം ജയന്‍, ദുബായ്‌, പുലകാവി എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന ഷാനവാസ്‌, അന്‍സില്‍, ഷെഫീഖ്‌ എന്നിവര്‍ക്കു വില്‍ക്കാനായി കൊണ്ടുപോവുകയായിരുന്നെന്നും സമ്മതിച്ചു.
ഇവര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്‌. പ്രിവന്റീവ്‌ ഓഫീസര്‍ അന്‍വര്‍, ഹരികൃഷ്‌ണന്‍ ഷാഡോ ഉദ്യോഗസ്‌ഥരായ വിജു, ശ്യാംകുമാര്‍, സജീവ്‌കുമാര്‍ എന്നിവര്‍ റെയ്‌ഡില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 24 Aug 2018 11.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW