Thursday, April 25, 2019 Last Updated 19 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.49 PM

ദുരിതബാധിതര്‍ക്കു സഹായഹസ്‌തവുമായി ഫിഷറീസ്‌ സ്‌കൂളും

കൊല്ലം: പ്രളയബാധിതപ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കു വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും ചേര്‍ന്നു പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഡ്രസുകളും ലോഷനുകളും ഉള്‍പ്പെടെയുള്ളവയുമായി ഡോ. വി.വി. വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ റീജയണല്‍ ഗവ. ഫിഷറീസ്‌ ടെക്ക്‌നിക്കല്‍ വൊക്കഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ദുരിതബാധിത പ്രദേശങ്ങളായ വിയപുരം, നാലാഞ്ചിറ എന്നീ കേന്ദ്രങ്ങളിലെത്തി സഹായങ്ങള്‍ നല്‍കുകയും അവരുടെ ദുരിതങ്ങള്‍ മനസിലാക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു.
പി.ടിഎ പ്രസിഡന്റ്‌ കുറ്റിവട്ടം കെ.അബ്‌ദുല്‍ ജലീല്‍, ഹെഡ്‌മാസ്‌റ്റര്‍ എച്ച്‌. നൗഷാദ്‌, പ്രിന്‍സിപ്പല്‍ എസ്‌. അനില്‍കുമാര്‍, സ്‌റ്റാഫ്‌ സെക്രട്ടറി കെ.എല്‍. സ്‌മിത, സരിഗ എന്നിവര്‍ ക്യാമ്പുകളിലെത്തി നേത്യത്വം നല്‍കി.

Ads by Google
Advertisement
Friday 24 Aug 2018 11.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW