Friday, September 14, 2018 Last Updated 16 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.49 PM

വീടു പുനര്‍നിര്‍മിച്ചു നല്‍കി പോലീസ്‌

കൊല്ലം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കേരള പോലീസ്‌ നടപ്പാക്കിവരുന്ന ജലരക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നാലുഭാഗവും ജലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സെന്റ്‌ തോമസ്‌ തുരുത്തിലെ താമസക്കാരനായ ഗില്‍ബര്‍ട്ടി (കുഞ്ഞുമോന്‍)ന്‌ വീടു പുനര്‍നിര്‍മിച്ചു നല്‍കിയും വീട്ടുപകരണങ്ങള്‍ വാങ്ങി നല്‍കിയും ശക്‌തികുളങ്ങര പോലീസ്‌ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മാതൃകയായി. പ്രളയം മൂലം വീട്ടില്‍ വെള്ളം കയറി ദുരിതാശ്വാസക്യാമ്പില്‍ കഴിഞ്ഞുവരികയായിരുന്ന നിര്‍ധനനായ ഗില്‍ബര്‍ട്ട്‌ കഴിഞ്ഞദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടു മുഴുവന്‍ ചെളികയറി മേല്‍ക്കൂരയിളകി പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്ത നിലയില്‍ കിടക്കുകയായിരുന്നു. പ്ലൈവുഡ്‌ കൊണ്ട്‌ നിര്‍മിച്ചതും ഷീറ്റ്‌ മേഞ്ഞതുമായ വീട്ടില്‍ 15,13,10 വയസുള്ള മൂന്നു കുട്ടികളും രോഗിയായ ഭാര്യയും ഒരുമിച്ച്‌ കഴിഞ്ഞുവരികയായിരുന്നു ഗില്‍ബര്‍ട്ട്‌.
വിവരമറിഞ്ഞ ശക്‌തികുളങ്ങര എസ്‌.ഐ. ആര്‍. രതീഷിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷനിലെ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഒന്നടങ്കം ചേര്‍ന്ന്‌ അവരുടെ ഓണാഘോഷം ഒഴിവാക്കി അവരുടെ സാമ്പത്തികം ഉപയോഗിച്ച്‌ 50,000 രൂപ ചെലവില്‍ ഇഷ്‌ടികയും മെറ്റലും ഉപയോഗിച്ച്‌ തറപാകിയും കതകുകള്‍ ഉറപ്പിച്ചും മേല്‍ക്കൂര ശരിയാക്കിയും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യവുമൊരുക്കി. കട്ടില്‍, പായ, പുതുവസ്‌ത്രങ്ങള്‍ എന്നിവ വാങ്ങി നല്‍കി. കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളൊരുമൊരുക്കി.
തുടര്‍ന്നു ഗില്‍ബര്‍ട്ടിനെയും കുടുബത്തേയും പുതുജീവിതത്തിലേക്കു ക്ഷണിച്ചു. പുനര്‍നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ശക്‌തികുളങ്ങര പോലീസ്‌ സ്‌റ്റേഷന്‍ എസ്‌.എച്ച്‌.ഒ ആര്‍. രതീഷ്‌ നിര്‍വഹിച്ചു. എ.എസ്‌.ഐ അനീഷ്‌, സണ്ണോ, ജോയി, രാധാകൃഷ്‌ണന്‍, എ.എസ്‌.ഐമാരായ ജയകുമാര്‍, റഹീം, ഉണ്ണിപിള്ള, റസല്‍ ജോര്‍ജ്‌, മധു, അജിത്ത്‌, പ്രമോദ്‌, എസ്‌.സി.പി.ഒമാരായ ബിജു, ഷിഹാബ്‌, രാജേഷ്‌, വനിതാ പോലീസുകാരായ മഞ്ചുതോമസ്‌, മിനി, സ്‌പെഷല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥരായ പ്രഗല്‍ഭന്‍, ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 24 Aug 2018 11.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW