Friday, September 14, 2018 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

ജയിലില്‍ ശാന്ത സ്വഭാവം; സന്ദര്‍ശകര്‍ ആരുമെത്തിയില്ല

കണ്ണൂര്‍: ജയിലില്‍ മര്യാദയോടുള്ള പെരുമാറ്റമായതിനാല്‍ ജയില്‍ ജീവനക്കാരും സൗമ്യയെ കാര്യമായി നിരീക്ഷിച്ചില്ല. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്‌ത പ്രതികളെ ജയിലുകളില്‍ കര്‍ശനമായ സുരക്ഷാ നിരീക്ഷണങ്ങളോടെയാണ്‌ പാര്‍പ്പിക്കുക. ഇക്കാര്യത്തില്‍ വീഴ്‌ച ഉണ്ടായിട്ടുണ്ടോയെന്ന്‌ അന്വേഷണം തുടങ്ങി.
ജയില്‍ നിന്ന്‌ കുടനിര്‍മ്മാണത്തില്‍ പരിശീലനം നേടിയ സൗമ്യ ദിവസം 20 കുടവരെ നിര്‍മിക്കുമായിരുന്നു. ഇപ്പോള്‍ കുട നിര്‍മാണം താത്‌കാലിമായി നിര്‍ത്തിയപ്പോഴാണ്‌ പശുഫാമിലേക്ക്‌ തൊഴി മാറ്റിയത്‌. ജയിലിനകത്ത്‌ സൗമ്യ വളരെ ശാന്ത സ്വഭാവക്കാരിയാണ്‌ ജീവി്‌ചത്‌. കുടനിര്‍മ്മിച്ച്‌ ദിവസത്തില്‍ 63 രൂപ സൗമ്യ ജയിലിനകത്ത്‌ സമ്പാദിച്ചിരുന്നു. കുടനിര്‍മ്മാണം വളരെ പെട്ടന്ന്‌ തന്നെ സൗമ്യ പഠിച്ചെടുത്തുവെന്ന്‌ ജയില്‍ ജീവനക്കാര്‍ പറയുന്നു.ബന്ധുക്കളായി സഹോദരി അടക്കമുള്ളവര്‍ ഉണ്ടെങ്കിലും ജയിലില്‍ ഒരു അഭിഭാഷകന്‍ അല്ലാതെ ഇതുവരെ സൗമ്യയ്‌ക്ക് സന്ദര്‍ശകര്‍ ആരുമെത്തിയിരുന്നില്ല.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW