Sunday, April 21, 2019 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

കുറ്റം സമ്മതിച്ച്‌ സൗമ്യ പൊട്ടിക്കരഞ്ഞു

പഴുതടച്ച അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തെളിവുകള്‍ ഓരോന്നായി നിരത്തിയപ്പോള്‍ സൗമ്യ പ്രതിരോധം അയഞ്ഞ്‌ ഒടുവില്‍ എല്ലാം ഏറ്റുപറഞ്ഞു തുടങ്ങുകയായിരുന്നു. ഞെട്ടലോടെ പോലീസ്‌ ആ മൊഴി കേട്ടു.
വഴിവിട്ട ബന്ധത്തിനും വഴിമുടുക്കിയ കുടുംബാംഗങ്ങളെ ഇല്ലാതാക്കിയ സൗമ്യയുടെ മൊഴിയില്‍ വെളിപ്പെട്ടത്‌ സ്വന്തം സുഖത്തിനായി എന്തും ചെയ്ുയന്ന ഒരു സ്‌ത്രീയുടെ ക്രൂര മുഖം. മനസാക്ഷിയെ ഞെട്ടിക്കുന്ന അരും കൊലയുടെ വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിന്റെ കഥകളാണ്‌ സൗമ്യ ഏറ്റുപറഞ്ഞത്‌. കുറ്റം സമ്മതിച്ച ശേഷം 20 മിനുട്ടിനുള്ളില്‍ ആ ക്രൂരതയുടെ വിശദവിവരങ്ങള്‍ സൗമ്യ വെളിപ്പെടുത്തി. രാത്രി 10 മണിയോടെ അറസ്‌റ്റ് രേഖപ്പെടുത്തി.
ഇളയമകള്‍ കീര്‍ത്തനയുടേത്‌ സ്വാഭാവികമരണമെന്ന സൗമ്യയുടെ മൊഴി എത്രമാത്രം വിശ്വസനീയമാണെന്ന വിവരം ഇതുവരെ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. കുട്ടിയുടെ മുതദേഹം ദഹിപ്പിച്ചതിനാല്‍ ഈ കേസില്‍ ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കല്‍ ഇനി അസാധ്യമാണ്‌.
സൗമ്യയുടെ ഭര്‍ത്താവ്‌ കൊല്ലം സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസക്കാരനുമായ കിഷോറിനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്‌തിട്ടും ഇക്കാര്യത്തില്‍ കാര്യമായ തുമ്പു കിട്ടിയില്ല. സൗമ്യയും കിഷോറും ഒന്നിച്ച്‌ താമസിച്ചിരുന്ന സമയത്താണ്‌ 2012 ല്‍ കീര്‍ത്തന മരിച്ചത്‌. മരണം നടന്ന്‌ ആറു വര്‍ഷം പിന്നിട്ടതിനാല്‍ ശാസ്‌ത്രീയ പരിശോധനകള്‍ക്ക്‌ സാധ്യതയുണ്ടായിരുന്നില്ല. മൂത്തമകള്‍ ഐശ്വര്യയും സൗമ്യയുടെ മാതാവ്‌ കമലയും കുഞ്ഞിക്കണ്ണനും മരിച്ച സമാനമായ രോഗ ലക്ഷണങ്ങളോടെയായിരുന്നു കീര്‍ത്തനയുടെയും മരണം. അതു കൊണ്ട്‌ തന്നെയാണ്‌ ഇതും കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തിയത്‌.
രക്ഷിതാക്കളെയും മകളെയും കൊലപ്പെടുത്തിയതിന്‌ പ്രേരണയായത്‌ ഭര്‍ത്താവ്‌ കിഷോര്‍ തന്നോട്‌ ഇത്തരത്തില്‍ പെരുമാറിയതാണെന്ന്‌ സൗമ്യ പോലീസിനോട്‌ വ്യക്‌തമാക്കിയിരുന്നു. 19ാം വയസിലെ കിഷോറുമായുള്ള വിവാഹത്തിന്‌ ശേഷം ശാരീരിക ഉപദ്രവവും കലഹവും പതിവായപ്പോള്‍ സൗമ്യ മറ്റൊരാള്‍ക്കൊപ്പം കുറച്ചുകാലം താമസിച്ചിരുന്നു. പിന്നീട്‌ ഉണ്ടായ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയെ തോന്നിയ കിഷോര്‍ കീര്‍ത്തനയ്‌ക്ക് എലിവിഷം നല്‍കിയിരുന്നുവെന്നാണു സൗമ്യയുടെ മൊഴി.തന്നെയും
നിര്‍ബന്ധിച്ചു കുടിപ്പിക്കുകയും ചെയ്‌തതായി സൗമ്യ പോലീസിനോട്‌ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന്‌ ശേഷം ചികിത്സയില്‍ കഴിഞ്ഞെങ്കിലും ബന്ധുക്കളുടെയും വീട്ടുകാരുടെയും നിര്‍ബന്ധത്തില്‍ കേസ്‌ നല്‍കിയില്ല. കുറച്ച്‌ കാലത്തിന്‌ ശേഷം ആ കുഞ്ഞിന്‌ ഛര്‍ദിയും വയറിളക്കവും ബാധിച്ചു ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും കുഞ്ഞു മരിച്ചു. അസ്വാഭാവികത തോന്നാത്തതിനാല്‍ അന്നു പോസ്‌റ്റ്മോര്‍ട്ടവും ചെയ്‌തിരുന്നില്ല.
കിഷോര്‍ ഉപേക്ഷിച്ചതോടെ ഒറ്റയ്‌ക്കായ സൗമ്യയുടെ വിഴിവിട്ട ബന്ധത്തില്‍ അച്‌ഛന്‍ കുഞ്ഞിക്കണ്ണന്‍ എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയും വീട്ടിലെത്തിയ സൗമ്യയുടെ സുഹൃത്തുക്കളെ വിലക്കുകയും ചെയ്‌തിരുന്നു. തന്റെ വഴിവിട്ട ബന്ധം നേരില്‍ കണ്ടതിനെ തുടര്‍ന്നാണ്‌ മൂത്തമകളെ കൊലപ്പെടുത്താന്‍ സൗമ്യ തീരുമാനിക്കുന്നത്‌. ഇത്‌ കൊലപാതകമാണെന്നു പിടിക്കപ്പെടാതായതോടെ മാതാപിതാക്കളെയും ഇതേവഴിക്കു കൊലപ്പെടുത്തുകയായിരുന്നെന്നാണു സൗമ്യ പോലീസിനോടു പറഞ്ഞത്‌. മൂന്നു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തതും നടപ്പിലാക്കിയതും ഒറ്റക്കാണെന്ന മൊഴിയില്‍ സൗമ്യ ഉറച്ച്‌ നില്‍ക്കുകയായിരുന്നു. എന്നാല്‍ പോലീസ്‌ സൗമയ്യുടെ സുഹൃത്തുക്കളുടെ പങ്ക്‌ തള്ളിക്കളഞ്ഞിരുന്നില്ല.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW