Monday, July 08, 2019 Last Updated 30 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

കൂട്ടക്കൊലപാതകത്തിലൂടെ സൗമ്യ ലക്ഷ്യമിട്ടത്‌ പുതിയ ജീവിതം; ഒടുവില്‍ സാരിത്തുമ്പില്‍ എല്ലാമവസാനിച്ചു

കണ്ണൂര്‍: പുതുജീവിതത്തിനു തടസ്സമായ കുടുംബാംഗങ്ങളെ ഒഴിവാക്കാനാണ്‌ സൗമ്യ കൂട്ടക്കൊലപാതകം ആസൂത്രണം ചെയ്‌തത്‌. രണ്ടു കാമുകന്മാരുമൊന്നിച്ച്‌ കിടപ്പറയിലെ രഹസ്യസമാഗമം കണ്ട മകളെയും പിന്നിട്‌ ജന്മം തന്ന അച്‌ഛനമ്മമാരെയും കൊല്ലാന്‍ ഈ സ്‌ത്രീയെ പ്രചോദിപ്പിച്ചതും ആരും ചോദ്യം ചെയ്ായനില്ലാത്ത സുഖ സൗകര്യങ്ങളോടു കൂടിയുള്ള പുതിയ ജീവിതമെന്ന ലക്ഷ്യമായിരുന്നു. എന്നാല്‍ എല്ലാം പിടിക്കപ്പെട്ട്‌ നിസ്സഹായവസ്‌ഥയിലായതോടെ ആത്മഹത്യമാത്രമായി സൗമ്യയ്‌ക്്‌ മുന്നിലുള്ള പോംവഴി. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനൊപ്പം മുംബൈയിലേക്ക്‌ നാടുവിടാന്‍ സൗമ്യ പദ്ധതിയിട്ടിരുന്നതായി അയല്‍ വാസികള്‍ വെളിപ്പെടുത്തിയിരുന്നു. ഹോംനേഴ്‌സ് ജോലിക്ക്‌ പോകുകയാണെന്ന്‌ അയല്‍ക്കാരോട്‌ സൗമ്യ പറഞ്ഞിരുന്നു. അച്‌ഛന്റെ മരണശേഷമാണ്‌ ഈ നാട്ടില്‍ നിന്നിട്ടുകാര്യമില്ലെന്നും ഹോംനേഴ്‌സ് ജോലിക്ക്‌ മുംബൈയില്‍ നല്ല സാധ്യതയുണ്ടെന്നും പറഞ്ഞത്‌. എന്നാല്‍ ഇതിനിടയില്‍
സൗമ്യയുടെ വീടിനു സമീപത്തു വച്ച്‌ ഒരാളെ നാട്ടുകാര്‍ രാത്രിയില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടത്‌ സൗമ്യയുടെ പദ്ധതികള്‍ തകിടം മറിച്ചു. കൂട്ടക്കൊലപാതകത്തിലേക്കുള്ള അന്വേഷണത്തിനും വഴി തുറന്നത്‌ ഈ സംഭവമാണ്‌. സൗമ്യയുടെ കുടുംബത്തിലെ അസ്വാഭാവിക മരണങ്ങളെ കുറിച്ച്‌ നേരത്തേ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ബന്ധുക്കളിലൊരാള്‍ ഈ സംഭവത്തിനു ശേഷമാണ്‌ സൗമ്യയെ സംശയമുണ്ടെന്ന്‌ കാണിച്ചു പോലീസിനെ സമീപിച്ചത്‌. നാട്ടുകാരും തങ്ങളുടെ സംശയം തുറന്നു പറഞ്ഞതോടെ അന്വേഷണത്തിനു തുടക്കമിട്ടു. ഇതു മനസ്സിലാക്കി തനിക്കും അജ്‌ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തില്‍ രാസവസ്‌തുവുണ്ടെന്നും പ്രചരിപ്പിക്കാന്‍ സൗമ്യ ശ്രമിച്ചത്‌. പ്രദേശവാസികളായ ചില ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം.
തുടര്‍ന്ന്‌ തലശ്ശേരി ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ പരിശോധനയില്‍ സൗമ്യക്കു പ്രശ്‌നങ്ങളില്ലെന്നു പോലീസ്‌ കണ്ടെത്തിയതാണ്‌ കേസില്‍ വഴിത്തിരിവായത്‌. ആശുപത്രിയില്‍ നിന്ന്‌ കസ്‌റ്റഡിയിലെടുത്ത പോലീസിന്റെ തന്ത്രപൂര്‍വമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിയ സൗമ്യ ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
അമ്മയെന്ന വാക്കിനു സ്‌നേഹമെന്നു മാത്രമാണ്‌ അര്‍ഥമെന്ന്‌ കരുതിയവര്‍ക്കു സൗമ്യ സമ്മാനിച്ചത്‌ ഇന്നും മാറാത്ത ഞെട്ടലാണ്‌.ഒരു നിമിഷത്തെ വികാരത്തളളിച്ചയില്‍ സംഭവിച്ച കൈപ്പിഴ ആയിരുന്നില്ല ഈ ക്രൂതയെന്ന്‌ അറിയുമ്പോഴാണ്‌ സഹതാപത്തിന്റെ ഒരു കണിക പോലും ഈ യുവതിക്ക്‌ അന്യമായത്‌. കാത്തിരുന്ന്‌ സമര്‍ത്ഥമായി ആസൂത്രണം ചെയ്‌തായിരുന്നു എല്ലാ കൊലപാതകങ്ങളും .മൂത്ത മകള്‍ ഐശ്വര്യയെ 2018 ജനുവരി 21ന്‌ ചോറില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തി. പിന്നീട്‌ അമ്മ കമലയ്‌ക്ക് മീന്‍കറിയിലും അച്‌ഛന്‍ കുഞ്ഞിക്കണ്ണന്‌ രസത്തിലുമാണ്‌ എലിവിഷം നല്‍കിയത്‌. എന്നാല്‍ 2012ല്‍ മരിച്ച ഇളയമകള്‍ കീര്‍ത്തനയുടേത്‌ സ്വഭാവിക മരണമാണെന്ന്‌ സൗമ്യ ആവര്‍ത്തിക്കുന്നത്‌. നിയമപരമായി വിവാഹം കഴിച്ചുവളല്ല സൗമ്യ. പ്രണയം തോന്നിയ ആളെ കൂടെ താമസിക്കുകയും അതില്‍ രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുകയായിരുന്നു. ഈ ദാമ്പത്യത്തില്‍ സംശയരോഗം വില്ലനായപ്പോള്‍ ഭര്‍ത്താവ്‌ സൗമ്യയെ ഉപേക്ഷിച്ചു. പിന്നീട്‌ കിടപ്പറയിലെ അവിഹിതത്തിനു മകള്‍ സാക്ഷിയായപ്പോള്‍, തന്റെ സൈ്വരവിഹാരത്തിനു അവളൊരു വിഘാതമാണെന്നു തോന്നിയപ്പോള്‍ ഈ അമ്മ കൈവിറയ്‌ക്കാതെ മകള്‍ക്ക്‌ വിഷമൂട്ടി. പിന്നീടും അപഥസഞ്ചാരത്തിന്റെ ത്രസിപ്പിക്കുന്ന സുഖ നിമിഷങ്ങളില്‍ കുടുങ്ങിപ്പോയ അവള്‍ക്ക്‌ ജന്മം തന്ന അച്‌ഛനും അമ്മയും ഒരു വിലങ്ങുതടിയായി തോന്നി.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW