Saturday, November 17, 2018 Last Updated 29 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

വെട്ടിയത്‌ മദ്യലഹരിയില്‍; ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളെ വിളിച്ചു

uploads/news/2018/08/243273/4.jpg

നെടുങ്കണ്ടം:സെബാസ്‌റ്റ്യനെ വെട്ടിക്കൊലപ്പെടുത്തിയ ജോസഫിന്റെ മഞ്ഞപ്പാറ എട്ടുമുക്കിലെ വീട്‌ ഏലക്കാടിന്റെ നടുവിലാണ്‌. ഇവിടേക്ക്‌ എത്തിച്ചേരണമെങ്കില്‍ അരമണിക്കൂറോളം കാല്‍നടയായി സഞ്ചരിക്കണം. പുലര്‍ച്ചെ നടന്ന കൊലപാതകം പുറംലോകമറിഞ്ഞതു രാവിലെയാണ്‌. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണു ജോസഫ്‌ പിതൃസഹോദരനായ സെബാസ്‌റ്റ്യനെ ശരീരമാസകലം വെട്ടിയത്‌. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തിയും കോടാലിയും പോലീസ്‌ കണ്ടെടുത്തു. ഗുരുതരമായി പരുക്കേറ്റ്‌ രക്‌തം വാര്‍ന്നു നിലത്തുകിടന്ന സെബാസ്‌റ്റ്യനെ ആശുപത്രിയിലെത്തിക്കാന്‍ ജോസഫ്‌ സഹോദരന്റെയും ബന്ധുവിന്റെയും സഹായം തേടി. ഇവരെ വിളിച്ചപ്പോള്‍ സെബാസ്‌റ്റ്യന്‍ വീടിനുള്ളില്‍ തെന്നിവീണെന്നാണ്‌ അറിയിച്ചത്‌. പുലര്‍ച്ചെ 3.30ന്‌ ഇവര്‍ സ്‌ഥലത്തെത്തിയപ്പോള്‍ രക്‌തത്തില്‍ കുളിച്ചുകിടന്ന സെബാസ്‌റ്റ്യനെ മദ്യലഹരിയിലായിരുന്ന ജോസഫ്‌ കൂടി ചേര്‍ന്ന്‌ കസേരയിലിരുത്തി താങ്ങിപ്പിടിച്ചു വാഹനം എത്തുന്ന വഴിയില്‍ എത്തിച്ചു. ഉടന്‍ നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട്‌ ആശുപത്രിയുടെ പരിസരത്തുനിന്നാണു ജോസഫിനെ കസ്‌റ്റഡിയിലെടുത്തത്‌. നിരവധി തവണ ചേദ്യം ചെയ്‌തിട്ടും ജോസഫ്‌ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട്‌ മദ്യത്തിന്റെ ലഹരി വിട്ടപ്പോഴാണു ചോദ്യം ചെയ്യലിനോടു സഹകരിച്ചത്‌. വിരലയടയാള വിദഗ്‌ധരും ഫോറന്‍സിക്‌ വിഭാഗവും സ്‌ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
2012 മാര്‍ച്ച്‌ 18ന്‌ സി.പി.എം. നേതാവ്‌ അനീഷ്‌ രാജന്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയാണു ജോസഫ്‌.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW