Monday, November 19, 2018 Last Updated 33 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

വിവാഹനിശ്‌ചയച്ചടങ്ങ്‌ ലളിതമാക്കി ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌

uploads/news/2018/08/243272/3.jpg

കുമളി: മകളുടെ വിവാഹച്ചെലവിനായി നീക്കിവച്ച തുകയില്‍നിന്ന്‌ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി വിമുക്‌ത ഭടന്‍. അണക്കര കല്ലുറുമ്പില്‍ വിജയനാണു മാതൃകാപരമായ പ്രവൃത്തിയിലൂടെ നാടിന്റെ താരമായത്‌.
കഴിഞ്ഞദിവസം മന്ത്രി എം.എം. മണി നേരിട്ടെത്തി തുക കൈപ്പറ്റി. മകള്‍ സൗമ്യയുടെ വിവാഹനിശ്‌ചയ ചടങ്ങിനുള്ള ഒരുക്കങ്ങളിലായിരുന്നു വിജയനും കുടുംബവും.
ഇതിനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയുമെല്ലാം ക്ഷണിക്കുകയും ചെയ്‌തു. ഇതിനിടെയാണ്‌ സംസ്‌ഥാനത്ത്‌ പ്രളയ ദുരന്തമുണ്ടായത്‌.
ദുരന്തത്തിനിരയായവരെ സഹായിക്കേണ്ട ഉത്തരവാദിത്വം തനിക്കുമുണ്ടെന്ന തിരിച്ചറിവില്‍ വിവാഹ നിശ്‌ചയം ലളിതമാക്കാന്‍ തീരുമാനിച്ചു. മോതിരം മാറല്‍ ചടങ്ങില്‍ സദ്യയും ആര്‍ഭാടങ്ങളും ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്കും പൂര്‍ണ സമ്മതമായിരുന്നു.
യു.കെയില്‍ നഴ്‌സാണു മകള്‍ സൗമ്യ. അടുത്ത ഏപ്രില്‍ മാസത്തിലാണു ഡല്‍ഹി എയിംസില്‍ നഴ്‌സായ വരുണ്‍ പ്രസാദുമായുള്ള വിവാഹം. വിജയന്റെയും കുടുംബാംഗങ്ങളുടെയും തീരുമാനം ശ്ലാഹനീയമാണെന്നു മന്ത്രി പറഞ്ഞു. മന്ത്രി എം.എം. മണിക്കൊപ്പം നേതാക്കളായ സി.പി.എം നേതാക്കളായ കെ.എസ്‌ മോഹനന്‍, ടി.എസ്‌ ബിസി, പി.കെ രാമചന്ദ്രന്‍, വി. ധര്‍മരാജന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW