Friday, September 14, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

ഇടുക്കി-ചെറുതോണി പാലം 28 ന്‌ തുറക്കും

ചെറുതോണി: ഇടുക്കി-ചെറുതോണി പാലം 28 ന്‌ താല്‍ക്കാലികമായി തുറക്കുമെന്ന്‌ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി.
ദേശീയപാത സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ ഐസക്‌ വര്‍ഗീസ്‌, അസിസ്‌റ്റന്റ്‌ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍ റെക്‌സ്‌ ഫെലിക്‌സ്‌ എന്നിവരുടെ നേതൃത്വത്തിലെത്തിയ വിദഗ്‌ധ സംഘത്തിന്റെ പരിശോധനയില്‍ പാലം ഗതാഗത യോഗ്യമാണെന്ന്‌ കണ്ടെത്തിയിരുന്നു.
ഗതാഗതത്തിനു തുറന്നു നല്‍കണമെങ്കില്‍ പാലത്തിനു സമീപം കട്ടപ്പന റോഡിന്റെ ഒരു ഭാഗം മുറിഞ്ഞു പോയതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുന്നതിനാവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തണം. ഇതിനു താല്‍ക്കാലിക പാലം പൈപ്പുകള്‍ സ്‌ഥാപിച്ച്‌ 27.28 തീയതികളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.
ഇതിനു മുന്നോടിയായി പാലത്തില്‍ തടഞ്ഞിരുന്ന മരങ്ങളും ഇല്ലിക്കുറ്റികളും ഉള്‍പ്പെടെയുള്ള തടസങ്ങള്‍ മാറ്റിത്തുടങ്ങി.
പാലത്തിന്റെ നിര്‍മാണശേഷം ഗാന്ധിനഗര്‍ കോളനി വഴി ചെറുവാഹനങ്ങള്‍ കടത്തി വിടുമെന്നും എം.പി. പറഞ്ഞു. താല്‍കാലിക സംവിധാനം ആരംഭിച്ചശേഷം പുതിയ പാലവും റോഡും നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും എം.പി. പറഞ്ഞു.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW