Friday, September 14, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

ബില്ല്‌ മാറി നല്‍കിയില്ല; പഞ്ചായത്തംഗം കുത്തിയിരുന്നു പ്രതിഷേധിച്ചു

കട്ടപ്പന: കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ നടത്തിയ പണികളുടെ ബില്ല്‌ മാറി നല്‍കാന്‍ ഉദ്യോഗസ്‌ഥര്‍ കാലതാമസം വരുത്തിയതിനെതിരേ ഇരട്ടയാര്‍ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ജോസുകുട്ടി അരീപ്പറമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ 10 നാണു പഞ്ചായത്ത്‌ ഓഫീസ്‌ പടിക്കല്‍ സമരം ആരംഭിച്ചത്‌. സമരം 12 വരെ നീണ്ടതോടെ അനുവദിക്കാനുള്ള രണ്ടര ലക്ഷത്തോളം രൂപയില്‍ 80,000 രൂപ നല്‍കാന്‍ അധികൃതര്‍ തയാറായി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂലം റോഡിലുണ്ടായ ഗതാഗതതടസം ഒഴിവാക്കാന്‍ ജെ.സി.ബിയും ഹിറ്റാച്ചിയും ലോറിയും വാടകയ്‌ക്കെടുത്താണ്‌ 13 മുതല്‍ 22 വരെ തീയതികളിലായി ജോലികള്‍ പൂര്‍ത്തീകരിച്ചത്‌. ഇതിനുശേഷം ബില്ല്‌ മാറി പണം നല്‍കാന്‍ നടപടി ഉണ്ടാകാതെ വന്നതോടെയായിരുന്നു പ്രതിഷേധം. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ സമരത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയതോടെ സെക്രട്ടറിയും എ.ഇയും തുക അനുവദിക്കാന്‍ തയാറായി. ബാക്കി തുക വൈകാതെ ബില്ല്‌ മാറി നല്‍കാമെന്നും അധികൃതര്‍ ഉറപ്പു നല്‍കി.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW