Friday, September 14, 2018 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

പുനരധിവാസ പാക്കേജ്‌ തട്ടിപ്പ്‌: യൂത്ത്‌ കോണ്‍ഗ്രസ്‌

അടിമാലി: പ്രകൃതിക്ഷോഭത്തില്‍ ഇരകളായവര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ്‌ തട്ടിപ്പായിരുന്നെ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്‌.
ദുരിതാശ്വാസ ക്യാമ്പില്‍ അഭയം പ്രാപിച്ചവര്‍ക്ക്‌ അടിയന്തിര സഹായം നല്‍കാമെന്ന്‌ പറഞ്ഞിട്ട്‌ ധനസഹായം നല്‍കിയില്ല. മാത്രമല്ല, കെട്ടിടങ്ങള്‍ തകര്‍ന്നത്‌ പുനരുദ്ധരിക്കാനും പണം നല്‍കിയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകള്‍ പരാതിയില്ലാതെ കഴിഞ്ഞതില്‍ സര്‍ക്കാരിന്‌ യാതൊരു പങ്കുമില്ല. സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്‌ത സാധന സാമഗ്രികള്‍ ഒന്നുകൊണ്ടു മാത്രമാണ്‌ ക്യാമ്പുകള്‍ കഴിഞ്ഞു പോയത്‌. ക്യാമ്പുകളില്‍നിന്നും പിരിഞ്ഞു പോകുന്നവര്‍ക്കു പ്രത്യേക കിറ്റുകള്‍ നല്‍കുമെന്നു പറഞ്ഞിട്ട്‌ സന്നദ്ധ സംഘടനകള്‍ നല്‍കിയതു സ്വന്തമാക്കി വിതരണം ചെയ്യുകയായിരുന്നു.
യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ തന്നെ നൂറിലധികം ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്‌തു. പ്രകൃതിക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ തകര്‍ച്ചയുണ്ടായ വെള്ളത്തൂവല്‍ മേഖലയില്‍ നടത്തിയ കിറ്റു വിതരണം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍. രവീന്ദ്രദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. കെട്ടിടങ്ങള്‍ തകര്‍ന്നവര്‍ക്കും, വാസയോഗ്യമല്ലാത്തവര്‍ക്കും പുതിയ വീടുകള്‍ അനുവദിക്കണമെന്നും ഡീന്‍ കുര്യാക്കോസ്‌ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW