Saturday, November 17, 2018 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.48 PM

ദുരന്തബാധിത മേഖലകള്‍ മന്ത്രി മണി സന്ദര്‍ശിച്ചു

ചെറുതോണി: ഹൈറേഞ്ചിലെ ദുരന്തബാധിത മേഖലകളില്‍ മന്ത്രി എം.എം. മണി സന്ദര്‍ശിച്ചു. പേമാരിയിലും വെള്ളപ്പൊക്കത്തിലും ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീടുകള്‍ തകര്‍ന്നവരെയും നേരില്‍ കണ്ട്‌ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന്‌ അറിയിച്ചു.
രാവിലെ മുരിക്കാശേരിയില്‍ നിന്നുമാണു മന്ത്രിയുടെ ഇടുക്കി മേഖലയിലെ സന്ദര്‍ശനത്തിനു തുടക്കമായത്‌. ഞായറാഴ്‌ച ആരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിനിരക്കണമെന്നു പ്രദേശവാസികളോട്‌ മന്ത്രി ആവശ്യപ്പെട്ടു. ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ അയ്യപ്പന്‍തണ്ടേല്‍ മാത്യുവിന്റെ കുടുംബാംഗങ്ങള്‍ക്ക്‌ എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നു മന്ത്രി അറിയിച്ചു. കാമാക്ഷി പഞ്ചായത്തിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചശേഷം ഇടുക്കിയിലെത്തി വീടു നഷ്‌ടപ്പെവരെയും കൃഷി നഷ്‌ടപ്പെവരെയും കണ്ടു. തുടര്‍ന്ന്‌ ചെറുതോണിയിലും തടിയംപാടും കഞ്ഞിക്കുഴിയിലുമുള്ള ദുരിതബാധിതരെ സന്ദര്‍ശിച്ചു. നൂറുകണക്കിനാളുകള്‍ നിവേദനങ്ങളുമായെത്തി. ഇടുക്കി അണക്കെട്ട്‌ തുറന്നതോടെ ഗതാഗതം തടസപ്പെട്ട ചെറുതോണി പാലം സന്ദര്‍ശിച്ച്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തി. സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റംഗം സി.വി. വര്‍ഗീസ്‌ ജില്ലാ കമ്മറ്റിയംഗങ്ങളായ എം.ജെ മാത്യു, റോമിയോ സെബാസ്‌റ്റ്യന്‍, ഇടുക്കി ഏരിയ സെക്രറി പി.ബി സബീഷ്‌, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. രാജു, മരിയാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോളി ജോസ്‌ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Friday 24 Aug 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW