Friday, September 14, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.47 PM

ഓടിക്കൊണ്ടിരുന്ന കെ.എസ.്‌ആര്‍.ടി.സി. ബസിന്‌ തീപിടിച്ചു

uploads/news/2018/08/243263/2.jpg

മരട്‌: ഓടിക്കൊണ്ടിരിക്കെകെ.എസ.്‌ആര്‍.ടി.സി. ബസിന്റെ എന്‍ജിന്‍ ഭാഗത്ത്‌ തീപിടിച്ചെങ്കിലും യാത്രക്കാര്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ ദേശീയ പാതയില്‍ പവര്‍ഹൗസ്‌ ബസ്‌റ്റോപ്പിന്‌ സമീപത്തായാണ്‌ സംഭവം നടന്നത്‌. അലുവയില്‍ നിന്ന്‌ ആലപ്പുഴയിലേക്ക്‌ പോകുകയായിരുന്ന കെ.എസ.്‌ആര്‍.ടി.സി. ബസ്‌ വൈറ്റില ജങ്‌ഷന്‍ പിന്നിട്ടപ്പോഴാണ്‌ എന്‍ജിന്‍ഭാഗത്ത്‌ നിന്നും തീയും പുകയുമുയര്‍ന്നത്‌. ഡ്രൈവര്‍ ബസ്‌ നിര്‍ത്തിയ ഉടന്‍ യാത്രക്കാരെല്ലാം പുറത്തിറങ്ങി. സംഭവം കണ്ട്‌ ഓടിക്കൂടിയ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ബക്കറ്റില്‍ വെള്ളമെത്തിച്ച്‌ ഒഴിച്ചെങ്കിലും തീ ആളിപടരുകയായിരുന്നു. ഫയര്‍ഫോഴ്‌സിനെ വിളിച്ചെങ്കിലും അവര്‍ എത്താതിരുന്നതിനാല്‍ നാട്ടുകാര്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ തൊട്ടടുത്ത ഫോര്‍ഡ്‌ കാര്‍ ഷോറൂമിലെ ജീവനക്കാരനായ ബിപിന്‍ രക്ഷകനായി എത്തുകയായിരുന്നു. ഷോറൂമില്‍ നിന്ന്‌ കൊണ്ടുവന്ന ഫയര്‍ എക്‌സ്റ്റിഗ്യൂഷര്‍ ഉപയോഗിച്ച്‌ ബിപിന്‍ തീ പൂര്‍ണമായും കെടുത്തി. ബാറ്ററിയുടെ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ കാരണമാകാം തീപിടിച്ചതെന്നാണ്‌ ജീവനക്കാര്‍ പറഞ്ഞത്‌. തീ അണച്ചതിന്‌ ശേഷമാണ്‌ പോലീസും അഗ്നിശമന സേനയും സ്‌ഥലത്തെത്തിയത്‌.

Ads by Google
Advertisement
Friday 24 Aug 2018 11.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW