Wednesday, November 14, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.47 PM

ഇരച്ചെത്തിയ പ്രളയം കവര്‍ന്നത്‌ മൊത്തവ്യാപാരിയുടെ ഒന്നേകാല്‍ കോടി

uploads/news/2018/08/243262/1.jpg

മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യം വച്ച്‌ ഇറക്കിയ പലവ്യഞ്‌ജന സാധനങ്ങള്‍ ഒന്നാകെ വെള്ളത്തിലായ സങ്കടത്തിലാണ്‌ മൂവാറ്റുപുഴ ന്യൂട്രേഡേഴ്‌സ് ഉടമ. ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത വിധത്തില്‍ ഇരച്ചെത്തിയ പ്രളയത്തിന്‌ മുന്നില്‍ ഒന്നും ചെയ്യാനാകാതെ പകച്ചു നിന്നതായി ഇദ്ദേഹം പറയുന്നു. മൂവാറ്റുപുഴയിലെ പ്രധാന മൊത്തവ്യാപാര കേന്ദ്രമായ ഇവിടെ ഉണ്ടാക്കിയ നഷ്‌ടം ഒന്നരക്കോടിയോളം. ഓണനാളുകള്‍ എത്തിയിട്ടും കടയുടെ പ്രവര്‍ത്തനം പുന:രാരംഭിക്കാനായില്ല.
പുതിയ സ്‌റ്റോക്കുകള്‍ എത്തിച്ച്‌ കടതുറക്കാനുള്ള നെട്ടോട്ടത്തിലാണ്‌ ഇദ്ദേഹം. ഒരു പുരുഷായുസ്‌ മുഴുവന്‍ നടത്തിയ അധ്വാനവും അതിലപ്പുറവും വെള്ളത്തിലായത്‌ മൂവാറ്റുപുഴയിലെ വ്യാപാരികളെ ദു:ഖത്തിലാഴ്‌ത്തിയിട്ടുണ്ട്‌്. സമാനമായ സംഭവങ്ങള്‍ പലവ്യാപാരികള്‍ക്കും പറയാനുണ്ട്‌. മാര്‍ക്കറ്റ്‌ റോഡില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തിലും ഇതോട്‌ ചേര്‍ന്നുള്ള സംഭരണ കേന്ദ്രങ്ങളിലുമാണ്‌ വെള്ളം കയറിയത്‌. വെള്ളത്തിന്റെ അസ്വാഭാവികമായ കയറ്റം മുന്നില്‍ കണ്ട്‌ 20 ജീവനക്കാരെ ഉപയോഗപ്പെടുത്തി അഞ്ച്‌ ലോഡ്‌ സാധനങ്ങള്‍ കടയില്‍ നിന്നും മാറ്റിയെങ്കിലും ഇരച്ചെത്തിയ വെള്ളത്തിന്‌ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ഒടുവില്‍ രക്ഷപ്പെടാന്‍ കഴിയാതെ രണ്ടു തൊഴിലാളികളുമൊത്ത്‌ കടയുടെ മുകളില്‍ മൂന്നു ദിവസത്തോളം കഴിച്ചുകൂട്ടിയതും ഇദ്ദേഹത്തിന്‌ നടുക്കുന്ന ഓര്‍മകളാണ്‌.

Ads by Google
Advertisement
Friday 24 Aug 2018 11.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW