Tuesday, November 13, 2018 Last Updated 12 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.47 PM

ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്‌: ഒരാള്‍ അറസ്‌റ്റില്‍

ചോറ്റാനിക്കര: മുടങ്ങിപ്പോയ ചിട്ടിത്തുക വാങ്ങി നല്‍കാമെന്നു പറഞ്ഞ്‌ ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ ചോറ്റാനിക്കര പോലീസ്‌ സ്വകാര്യ ലോഡ്‌ജില്‍ നിന്നു്‌ അറസ്‌റ്റ് ചെയ്‌തു.
തൃശൂര്‍ പുത്തൂര്‍ തൈപ്പറമ്പ്‌ വില്ലേജില്‍ രാമവര്‍മ്മപുരം കോലോത്ത്‌ വീട്ടില്‍ ബാബു എന്നു വിളിക്കുന്ന വനജകുമാര്‍ (53) ആണ്‌ അറസ്‌റ്റിലായത്‌. മുടങ്ങിക്കിടക്കുന്ന ചിട്ടികളുടെ കുടിശിക തുക നല്‍കിയാല്‍ മുഴുവന്‍ തുകയും വാങ്ങി തരാം എന്നു പറഞ്ഞാണ്‌ തട്ടിപ്പു നടത്തിയിരുന്നത്‌.പാലാരിവട്ടം സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ്‌ പോലീസ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. ഒന്നര ലക്ഷം രൂപയാണ്‌ പാലാരിവട്ടം സ്വദേശിനിയില്‍നിന്നും തട്ടിച്ചെടുത്തത്‌. മാസങ്ങള്‍ കഴിഞ്ഞിട്ടും തുക കിട്ടാതെയായപ്പോള്‍ പ്രതിയുടെ രണ്ടാം ഭാര്യയില്‍ നിന്ന്‌ വിവരം ശേഖരിച്ച്‌ ചോറ്റാനിക്കരയിലെ ലോഡ്‌ജില്‍ ഉണ്ടെന്ന്‌ അറിഞ്ഞതിനെ തുടര്‍ന്നാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌.
തൃശൂരിലെ ചിട്ടിയുടമയില്‍ നിന്ന്‌ 30 ലക്ഷം രൂപയാണ്‌ ഇവര്‍ക്ക്‌ കിട്ടേണ്ടിയിരുന്നത്‌. പാലാരിവട്ടം, പള്ളുരുത്തി, പാലക്കാട്‌ തുടങ്ങിയിടങ്ങളില്‍ നിന്നായി നിരവധി പേരില്‍ നിന്ന്‌ 9 ലക്ഷം തട്ടിപ്പു നടത്തിയാതായാണ്‌ അറിയുന്നത്‌.
തൃശൂരില്‍ വിവാഹം നടത്തി വേര്‍പെടുത്തി പള്ളുരുത്തിയില്‍ രണ്ടാമതും വിവാഹം നടത്തിയതുകൂടാതെ പാലക്കാട്‌ മറ്റൊരു വിവാഹം നടത്താനും ശ്രമിച്ചിരുന്നതായി പോലീസ്‌ പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ 2007മുതല്‍ വിവിധ സ്‌റ്റേഷനുകളില്‍ തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്‌. കേസില്‍ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിലിറങ്ങീ പിന്നീട്‌ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ വാറണ്ടുകളും നിലവിലുണ്ട്‌. നാലു മാസമായി ചോറ്റാനിക്കരയില്‍ വിവിധ സ്‌ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
ചോറ്റാനിക്കര പോലീസ്‌ എസ്‌.ഐ. പ്രദീപ്‌.എസിന്റെ നേതൃത്വത്തിലാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Advertisement
Friday 24 Aug 2018 11.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW