Friday, September 14, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.47 PM

ലക്ഷക്കണക്കിന്‌ ലിറ്റര്‍ പാല്‍ നശിച്ചു

വരാപ്പുഴ: ലക്ഷക്കണക്കിന്‌ ലിറ്റര്‍ പാല്‍ നശിച്ചത്‌ ഓണവിപണിയില്‍ കടുത്ത പാല്‍ക്ഷാമത്തിന്‌ കാരണമായി. കൊങ്ങോര്‍പ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗോപിക ഡയറി ഫാമിലെ ലക്ഷക്കണക്കിന്‌ ലിറ്റര്‍ പാല്‍ ആണ്‌ നശിച്ചത്‌. വെള്ളം കയറിയ ദിവസം ലക്ഷക്കണക്കിന്‌ ലിറ്റര്‍ പാല്‍ ആണ്‌ തമിഴ്‌നാട്ടില്‍ നിന്നും എത്തിയിരുന്നത്‌. ഇതിനു പുറമെ പാല്‍ പ്ലാന്റും ഇലക്‌ട്രിക്‌ ഉപകരണങ്ങളും നശിച്ചു.
ഒരു കോടി രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. ഡയറിയുടെ ഭാഗമായി തന്നെ പ്രവര്‍ത്തിച്ചുവരുന്ന മിനറല്‍ വാട്ടര്‍ പ്ലാന്റിലെ മെഷിനിലും വെള്ളം കയറി വന്‍നാശം സംഭവിച്ചത്‌ ഉടമ കെ.കെ. പരമേശ്വരനും ഗോപിക മില്‍ക്ക്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ അനില്‍കുമാറും പറഞ്ഞു. ആയിരക്കണക്കിന്‌ പാല്‍ ഉല്‍പന്നങ്ങള്‍ക്കും നാശം സംഭവിച്ചിരുന്നു. ഡയറി ഫാമിന്റെ ഓഫീസില്‍ 12 അടി ഉയരത്തിലാണ്‌ വെള്ളം ഉയര്‍ന്നിരുന്നത്‌.
അലമാരയില്‍ എല്ലാം വെള്ളം കയറി ലൈസന്‍സ്‌ ഉള്‍പ്പെടെയുള്ള രേഖകള്‍ നശിച്ചു. ആയിരക്കണക്കിന്‌ മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഒഴുകിപോയി. ഓണക്കാലത്ത്‌ വര്‍ഷംതോറും ആയിരക്കണക്കിന്‌ ലിറ്റല്‍ പാല്‍ ആണ്‌ ഗോപിക എല്ലാവര്‍ഷവും വിപണിയില്‍ ഇറക്കിയിരുന്നത്‌. ആലപ്പുഴ, തൃശൂര്‍, എറണാകുളം ഭാഗത്താണ്‌ പ്രധാനമായും പാല്‍ വിതരണം നടത്തിയിരുന്നത്‌. പ്ലാന്റ്‌ പൂര്‍ണമായും നശിച്ചതോടെ ഇത്‌ അറ്റകുറ്റപണി നടത്തി പൂര്‍വസ്‌ഥിതിയിലാക്കണമെങ്കില്‍ ഒരു മാസം വേണ്ടിവരുമെന്ന്‌ ഉടമ കെ.കെ. പരമേശ്വരന്‍ പറഞ്ഞു.

Ads by Google
Advertisement
Friday 24 Aug 2018 11.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW