Friday, November 16, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.47 PM

ചീനവലകള്‍ തകര്‍ന്ന്‌ ഒടിഞ്ഞു: മത്സ്യതൊഴിലാളികള്‍ പട്ടിണിയില്‍

വരാപ്പുഴ: ദുരിത ബാധിതകര്‍ക്ക്‌ രക്ഷകരായി മാറിയ മത്സ്യതൊഴിലാളികളുടെ ചീനവലകള്‍ ഭൂരിപക്ഷവും പ്രളയത്തില്‍ ഒലിച്ചുപോയി. പെരിയാറിലും വേമ്പനാട്‌ കായലിലും ഉണ്ടായിരുന്ന ആയിരക്കണക്കിന്‌ ചീനവലകള്‍ ആണ്‌ പ്രളയത്തില്‍ ഒലിച്ചുപോയത്‌. പുഴയില്‍ മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ വീശു വലകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.
കോതാട്‌ പുഴയില്‍ ചീങ്കണ്ണിയെ കണ്ടതായി ചിലര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ ഈ ഭാഗത്തു മത്സ്യബന്ധനം നടത്തുവാന്‍ ഭയപ്പെടുന്നു. നീര്‍നായ്‌, ഉഗ്രവിഷമുള്ള പാമ്പുകള്‍ എന്നിവയും പുഴയില്‍ എത്തിയിട്ടുണ്ട്‌. അതിനാല്‍ വെള്ളത്തില്‍ ഇറങ്ങിയുള്ള മത്സ്യബന്ധനം അസാധ്യമാണ്‌. പാലങ്ങളുടെയും മറ്റു ഭാഗങ്ങളില്‍ നിന്ന്‌ ഒഴുകിയെത്തിയ തടികള്‍, കോണ്‍ക്രീറ്റ്‌ കുറ്റികള്‍ എന്നിവ പുഴയില്‍ കിടക്കുന്നതിനാല്‍ ഇതില്‍ ഇവ കുടുങ്ങി നിരവധി മത്സ്യതൊഴിലാളികളുടെ വലകള്‍ കഴിഞ്ഞ ദിവസം കീറിയിരുന്നു. ചീനവലകള്‍ നശിച്ചവര്‍ക്ക്‌ അതു പുനസ്‌ഥാപിക്കണമെങ്കില്‍ ഭീമമായ തുക ചിലവഴിക്കേണ്ടിവരും.
ഒരു സ്‌റ്റീല്‍ ചീന വലയ്‌ക്ക് കുറഞ്ഞത്‌ ഒന്നരലക്ഷം രൂപയോളം ചിലവ്‌ വരും. നൂറുകണക്കിന്‌ സ്‌റ്റീല്‍ ചീനവലകള്‍ ആണ്‌ പ്രളയത്തില്‍ തകര്‍ന്ന്‌ ഒലിച്ചുപോയത്‌. ഇവ പുനസ്‌ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കണമെന്നും മത്സ്യബന്ധന ഉപകരണങ്ങള്‍ നശിച്ചു ദുരിതം അനുഭവിക്കുന്ന മത്സ്യ തൊഴിലാളികളെ സഹായിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

Ads by Google
Advertisement
Friday 24 Aug 2018 11.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW