Monday, November 19, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.46 PM

ഉയര്‍ന്ന ശേഷിയുള്ള പമ്പുകളെത്തി

uploads/news/2018/08/243258/4.jpg

ആലപ്പുഴ: മണിക്കൂറില്‍ 3060000 ലിറ്റര്‍ വെള്ളം പമ്പ്‌ ചെയ്‌തു കളയാന്‍ ശേഷിയുള്ള മൂന്നു വലിയ പമ്പുകള്‍ കിര്‍ലോസ്‌കര്‍ കമ്പനി കലക്‌ടറേറ്റില്‍ എത്തിച്ചു. മന്ത്രി ജി. സുധാകരന്‍ പമ്പ്‌ ഏറ്റുവാങ്ങി ജില്ലാ കലക്‌ടര്‍ എസ്‌. സുഹാസിനു കൈമാറി. പ്രളയകാലത്ത്‌ ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പമ്പുകളാണിത്‌.
പമ്പ്‌ ഉപയോഗിച്ച്‌ ആദ്യം തന്നെ ആലപ്പുഴ-ചങ്ങനാശേരി റോഡിലെ വെള്ളം നീക്കം ചെയ്യാന്‍ മന്ത്രി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ക്കു നിര്‍ദേശം നല്‍കി. 83 ഹോഴ്‌സ്‌ പവറിന്റെ മൂന്നുപമ്പുകളാണു കമ്പനി കലക്‌ടറേറ്റില്‍ എത്തിച്ചത്‌. പ്രളയക്കെടുതി തീരുന്നതുവരെ പമ്പ്‌ ആവശ്യാനുസരണം ഉപയോഗിക്കാമെന്നു കമ്പനി അധികൃതര്‍ പറഞ്ഞു. ഓട്ടോപ്രം പമ്പുകളാണ്‌ ഇവ. ഇതില്‍ വെള്ളം ഒഴിക്കാതെ തന്നെ പമ്പിങ്‌ നടത്താനാവും.
വെള്ളക്കെട്ടില്‍ വച്ചാല്‍ സ്വിച്ച്‌ ഓണ്‍ ചെയ്‌താല്‍ തന്നെ പമ്പിങ്‌ ആരംഭിക്കും. തായ്‌ലന്‍ഡ്‌ ഗുഹയില്‍ കുടുങ്ങിയ യൂത്ത്‌ ഫുട്‌ബോള്‍ ടീം കോച്ചിനെയും കുട്ടികളേയും രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച അതേ സാങ്കേതിക വിദ്യയും ശേഷിയും ഉള്ള പമ്പുകളാണ്‌ ഇതെന്നു മന്ത്രി വ്യക്‌തമാക്കി.
എ.സി. റോഡിലെ ഉപയോഗം കഴിഞ്ഞാലുടന്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ വെള്ളം കുറയ്‌ക്കാനും ഇതുപയോഗിക്കാന്‍ കഴിയും. കിര്‍ലോസ്‌കര്‍ മേഖല മാനേജര്‍ രാജേഷ്‌ ഗോപിനാഥാണു പമ്പ്‌ മന്ത്രിക്ക്‌ കൈമാറിയത്‌.

Ads by Google
Advertisement
Friday 24 Aug 2018 11.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW