Sunday, November 18, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.46 PM

ഭക്ഷ്യധാന്യങ്ങള്‍ക്ക്‌ ക്ഷാമമില്ല: മന്ത്രി

uploads/news/2018/08/243257/3.jpg

ആലപ്പുഴ: പ്രളയത്തെത്തുടര്‍ന്ന്‌ സംസ്‌ഥാനത്ത്‌ ഭക്ഷ്യധാന്യങ്ങള്‍ക്കു യാതൊരു ക്ഷാമവും അനുഭവപ്പെട്ടിട്ടില്ലെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി പി. തിലോത്തമന്‍.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആലപ്പുഴ, എറണാകുളം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിവോ മൊബൈല്‍സിന്റെ സഹകരണത്തോടെ ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കായി നല്‍കിയ അഞ്ചുടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിനു ഭക്ഷണ വിതരണത്തിനുള്ള ധാന്യങ്ങളുണ്ട്‌. ഓണമായിട്ടും അവശ്യസാധനങ്ങള്‍ക്കു വില വര്‍ധിച്ചിട്ടില്ല.
സന്നദ്ധ സംഘടനകളുടെ സഹകരണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറെ സഹായകരമായിട്ടുണ്ട്‌. കേരളം ഒറ്റക്കെട്ടായാണ്‌ മഹാദുരന്തത്തെ അതിജീവിച്ചതെന്നും ചെങ്ങന്നൂരിലെയും കുട്ടനാട്ടിലെയും ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ പ്രസ്‌ ക്ലബ്ബ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ വി.എസ്‌ . ഉമേഷ്‌ അധ്യക്ഷത വഹിച്ചു.
വിവോ മൊബൈല്‍സ്‌ കേരള എ.ജി.എം. ബൈജു മാത്യു, സെയില്‍സ്‌ ഹെഡ്‌ ഷമിം, മാര്‍ക്കറ്റിങ്‌ ഹെഡ്‌ മന്‍ഷദ്‌ , കെ.യു.ഡബ്യൂ.ജെ സംസ്‌ഥാന കമ്മിറ്റി അംഗം ജലീല്‍ അരൂക്കുറ്റി, ടൈസണ്‍ ,ആലപ്പുഴ പ്രസ്‌ ക്ലബ്ബ്‌ സെക്രട്ടറി ജി.ഹരികൃഷ്‌ണന്‍, എം.ആര്‍.സി. പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Friday 24 Aug 2018 11.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW