Friday, November 16, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.46 PM

എല്ലാ ക്യാമ്പിലും ശുചിത്വസേന രൂപീകരിക്കണമെന്നു മന്ത്രിമാര്‍

uploads/news/2018/08/243256/2.jpg

ആലപ്പുഴ: മുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി 10 ദിവസത്തിനകം പുനഃസ്‌ഥാപിക്കാന്‍ വിരമിച്ച ഉദ്യോഗസ്‌ഥരെയും കൂടി ഉള്‍പ്പെടുത്തണമെന്നു മ്രന്തിമാരായ ജി. സുധാകരനും ഡോ. തോമസ്‌ ഐസകും നിര്‍ദേശിച്ചു.
വേണ്ടത്ര ജീവനക്കാരില്ലെന്നതിനാല്‍ പണി വൈകരുതെന്നതിനാലാണിത്‌. ഓരോ വാര്‍ഡിലും 100 പേര്‍ അടങ്ങുന്ന സാനിറ്റേഷന്‍ സേന രൂപീകരിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. കലക്‌ടറേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
എല്ലാ ക്യാമ്പിലും നാല്‌ ജീവനക്കാരെ വീതം നിയമിച്ചിരിക്കണം. ഭക്ഷണസാധനങ്ങള്‍, തുണിത്തരങ്ങള്‍ ഉള്‍പ്പെടെയുളള എല്ലാ സാധന സാമഗ്രികളും വിതരണം ചെയ്യുന്നത്‌ ഉദ്യോഗസ്‌ഥരുടെ മേല്‍നോട്ടത്തിലാണെന്ന്‌ ഉറപ്പാക്കണം. ദുരിതബാധിതര്‍ക്ക്‌ നല്‍കുന്ന സാധനങ്ങള്‍ കിറ്റില്‍ നിറയ്‌ക്കുന്ന പ്രവര്‍ത്തനം. വിതരണ കേന്ദ്രമായ എസ്‌.ഡി. കോളജില്‍ തന്നെ നടത്തണമെന്നും അവര്‍ പറഞ്ഞു.
ക്യാമ്പിലും, ഗോഡൗണിലും നിയോഗിച്ചിട്ടുളള ജീവനക്കാരുടെയും വളണ്ടിയര്‍മാരുടെയും പേരു വിവരം അതത്‌ ചാര്‍ജ്‌ ഓഫീസര്‍മാര്‍ രജിസ്‌റ്ററില്‍ രേഖപ്പെടുത്തണം. കൃാമ്പുകളിലെ ദുരിതബാധിത കുടുംബങ്ങള്‍ക്ക്‌ പാത്രം, തുണി, ലോഷന്‍ എന്നിവ തരംതിരിച്ച്‌ കിറ്റില്‍ നല്‍കണം.
ഹോര്‍ട്ടികോര്‍പ്പ്‌ ക്യാമ്പുകളിലെ ദുരിതബാധിതര്‍ക്ക്‌ പച്ചക്കറി കിറ്റ്‌ വിതരണം ചെയ്യണമെന്നും മന്ത്രിമാര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്‌ടര്‍ എസ്‌.സുഹാസ്‌, സ്‌പെഷല്‌ ഓഫീസര്‍ എന്‍.പദ്‌മകുമാര്‍, സബ്‌ കലക്‌ടര്‍ വി.ആര്‍.കൃഷ്‌ണതേജ, ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 24 Aug 2018 11.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW