Friday, September 14, 2018 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.46 PM

പുനരധിവാസത്തിന്‌ പ്രധാന്യം നല്‍കണം: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

ചേര്‍ത്തല: പ്രളയ ദുരിതത്തിലായവര്‍ക്ക്‌ അടിയന്തിര സഹായമെത്തിച്ചത്‌ പോലെ പുനരധിവാസത്തിനും പ്രധാന്യം നല്‍കണമെന്ന്‌ എറണാകുളം അങ്കമാലി അതിരൂപതാ അഡ്‌മിനിസ്‌ട്രേറ്റര്‍ മാര്‍. ജേക്കബ്‌ മനത്തോടത്ത്‌.
അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തബാധിതരായവരില്‍ അര്‍ഹതയുള്ള ആരും ജാതി, മത, രാഷ്ര്‌ടീയ താല്‍പര്യങ്ങളുടെ പേരില്‍ അവഗണിക്കപ്പെടരുതെന്നും പറഞ്ഞു. അതിരൂപത ചാന്‍സലര്‍ ഫാ. ജോസ്‌ പൊള്ളയില്‍ ആമുഖ സന്ദേശം നല്‍കി. സഹൃദയ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ഫാ. പീറ്റര്‍ തിരുതനത്തില്‍ പദ്ധതി വിശദീകരിച്ചു.
മുട്ടം ഫൊറോന വികാരി റവ. ഡോ. പോള്‍ വി. മാടന്‍, പള്ളിപ്പുറം ഫൊറോന വികാരി ഫാ. ജോസ്‌ ഒഴലക്കാട്ട്‌, നൈപുണ്യ കോളജ്‌ ഡയറക്‌ടര്‍ ഫാ. പോള്‍ കൈത്തോട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 24 Aug 2018 11.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW