Friday, September 14, 2018 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.46 PM

അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല; 125 പേര്‍ ദുരിതക്കയത്തില്‍

അമ്പലപ്പുഴ: അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. കിടപ്പു രോഗികള്‍ ഉള്‍പ്പെടെയുള്ള 125 പേര്‍ ദുരിതക്കയത്തില്‍. മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ കീഴില്‍ നീര്‍ക്കുന്നത്ത്‌ പ്രവര്‍ത്തിക്കുന്ന മാര്‍ ഗ്രിഗോറിയോസ്‌ കാരുണ്യതീരം ഗൈഡന്‍സ്‌ സെന്ററിലാണ്‌ പ്രളയബാധിതരായ ഇവര്‍ ദുരിതമനുഭവിക്കുന്നത്‌.
തുടക്കത്തില്‍ മെഡിക്കല്‍ കോളജ്‌, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ്‌ ഇവരെ പാര്‍പ്പിച്ചിരുന്നത്‌. 40 കിടപ്പു രോഗികളും 15 ക്യാന്‍സര്‍ രോഗികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കാരുണ്യതീരത്തില്‍ അഭയം പ്രാപിച്ച വിവരം ഭാരവാഹികള്‍ അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ ഓഫീസ്‌, വില്ലേജ്‌ അധികൃതരെ അറിയിച്ചിരുന്നു.
രോഗികള്‍ക്കു ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും നല്‍കാമെന്ന്‌ അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ യാതൊരു സഹായവും ഇവര്‍ക്ക്‌ ലഭിച്ചില്ല.
ആശുപത്രിയില്‍നിന്നു മരുന്നു പോലും ഇവര്‍ക്കു ലഭിച്ചിട്ടില്ല. ക്യാമ്പായി അംഗീകരിക്കാത്തതിനാല്‍ സഹായങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ്‌ അധികൃതരുടെ വാദം.
ഇതു വരെ സുമനസുകളായ ഏതാനും വ്യക്‌തികളുടെയും സംഘടനകളുടെയും കാരുണ്യം കൊണ്ടു മാത്രമാണ്‌ ഇവര്‍ക്ക്‌ ഭക്ഷണമെങ്കിലും ലഭിച്ചത്‌.
അധികൃതര്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ തിരുവോണമായ ഇന്ന്‌ ഇത്രയുംപേര്‍ പട്ടിണി കിടക്കേണ്ട സ്‌ഥിതിയായി മാറി.

Ads by Google
Advertisement
Friday 24 Aug 2018 11.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW