Saturday, December 15, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.46 PM

കലവറ നിറയ്‌ക്കാന്‍ യുവാക്കളുടെ സേവനം

ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്പുകളിലെ കലവറ നിറയ്‌ക്കാന്‍ യുവാക്കളുടെ സന്നദ്ധ സേവനം. വാരനാട്‌ ലിസ്യുനഗര്‍ സ്വദേശികളായ തങ്കച്ചന്‍ പള്ളേകാട്ട്‌, ടിജോമോന്‍, ബെന്നിച്ചന്‍, അന്തോനിച്ചന്‍, ബൈജു, നിധിന്‍, ഷെറിന്‍, സജി, സിജോ എന്നിവരാണ്‌ പി.ഡബ്ല്യു.ഡി റസ്‌റ്റ്‌ ഹൗസിലെ താല്‍ക്കാലിക ഗോഡൗണില്‍ രാപ്പകല്‍ ഭേദമില്ലാതെ ജോലി ചെയ്യുന്നത്‌.
ഇവരുടെ സേവനം ഇവിടുത്തെ ജീവനക്കാര്‍ക്കും ഏറെ സഹായകരമായി. താലൂക്കിലെ ക്യാമ്പുകളിലേക്ക്‌ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന ഭക്ഷ്യ വസ്‌തുക്കള്‍ ഗോഡൗണില്‍ ശേരിച്ച ശേഷം ഇവിടെ നിന്നാണ്‌ ക്യാമ്പുകളിലേക്ക്‌ കൈമാറുന്നത്‌.
ലോറികളില്‍ നിന്ന്‌ സാധനങ്ങള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും ഇവര്‍ സദാ സന്നദ്ധരാണ്‌.
രാവിലെ എട്ടിന്‌ ആരംഭിക്കുന്ന ജോലി രാത്രി വൈകിയാണ്‌ അവസാനിക്കുന്നത്‌. വിവിധ മേഖലകളില്‍ പണിയെടുക്കുന്ന ഇവര്‍ ജോലി ഉപേക്ഷിച്ച്‌ ഒരാഴ്‌ചയായി നിസ്വാര്‍ത്ഥ സേവനം തുടരുന്നത്‌.

Ads by Google
Advertisement
Friday 24 Aug 2018 11.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW