Friday, September 14, 2018 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.46 PM

റോഡ്‌ തകര്‍ന്നു; ഗതാഗതം ദുഷ്‌കരമായി

തടുത്തുവെളി: തടുത്തുവെളി കല്ലാപ്പുറം റോഡ്‌ തകര്‍ന്ന്‌ സഞ്ചാര യോഗ്യമല്ലാതായി. കണ്ണടച്ച്‌ അധികാരികള്‍. മുഹമ്മ പഞ്ചായത്ത്‌ 11, 15 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡ്‌ തകര്‍ന്ന്‌ തരിപ്പണമായിട്ട്‌ പതിറ്റാണ്ട്‌ പിന്നിട്ടെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌.
അറ്റകുറ്റ പണികള്‍ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ പലതവണ അധികാരികള്‍ക്ക്‌ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ്‌ പ്രദേശവാസികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം.
ചേര്‍ത്തല മുഹമ്മ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകളടക്കം കടന്നുപോകുന്നത്‌ ഇതുവഴിയാണ്‌. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നട യാത്രികരടക്കം സമീപത്തെ പുരയിടങ്ങളിലേക്ക്‌ മാറേണ്ട സ്‌ഥിതിയാണ്‌. റോഡ്‌ ഗതാഗത യോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Friday 24 Aug 2018 11.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW