Sunday, November 18, 2018 Last Updated 19 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 11.46 PM

ദുരിതബാധിതരോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്‌

ചേര്‍ത്തല: തിരുവോണ നാളിലെ ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ കണ്ണീരൊപ്പാന്‍ ചേര്‍ത്തലക്കാര്‍. പ്രളയക്കെടുതി മൂലം സര്‍വവും നഷ്‌ടപ്പെട്ട്‌ ക്യാമ്പുകളില്‍ കഴിയുന്നവരുടെ കണ്ണീരൊപ്പാനും ആശ്വാസം പകരാനും ആഘോഷങ്ങള്‍ മാറ്റിവെയ്‌ക്കുകയാണ്‌ മേഖലയിലുള്ളവര്‍.
കുട്ടനാട്‌, ചെങ്ങന്നൂര്‍, പാണ്ടനാട്‌, തകഴി, ചമ്പക്കുളം, പുളിങ്കുന്ന്‌് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന്‌ 42,000 ത്തോളം പേരാണ്‌ താലൂക്കിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്‌.
ഇവര്‍ക്ക്‌ പുതുവസ്‌ത്രങ്ങള്‍ നല്‍കാനും സദ്യയൊരുക്കാനും കുടുംബത്തോടൊപ്പമുള്ള ഒത്തുചേരലും ആഘോഷങ്ങളും മാറ്റിവെക്കുകയാണ്‌ പ്രദേശവാസികളില്‍ ഭൂരിഭാഗവും. മേഖലയിലെ ക്ലബുകള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ച്‌ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി.
ക്ഷേത്രങ്ങളും പള്ളികളും ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ ക്യാമ്പുകളായി. ഊണും ഉറക്കവും ഒഴിച്ച്‌ നൂറ്‌ കണക്കിന്‌ സന്നദ്ധ പ്രവര്‍ത്തകര്‍ ഇവര്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്‌.
എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌ ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളും സേവന രംഗത്തുണ്ട്‌. തിരുവോണ നാളില്‍ ദുരിതബാധിതര്‍ക്ക്‌ ഓണസദ്യയൊരുക്കാനുള്ള ഒരുക്കത്തിലാണ്‌ നാട്‌.
കണിച്ചുകുളങ്ങരയിലെ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക്‌ എസ്‌.എന്‍.ഡി.പി യോഗം വിഭവ സമൃദ്ധമായ സദ്യയാണ്‌ ഒരുക്കിയിട്ടുള്ളത്‌.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്യാമ്പ്‌ അംഗങ്ങള്‍ക്ക്‌ കൈനീട്ടവും ഓണക്കോടിയും നല്‍കി. 15,000 പേര്‍ക്കാണ്‌ സദ്യ ഒരുക്കുന്നത്‌.
എസ്‌.എന്‍ കോളജിലെ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി കഞ്ഞിക്കുഴി പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്നാണ്‌ സദ്യയൊരുക്കുന്നത്‌.
വിവിധയിടങ്ങളില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ സദ്യ ഒരുക്കിയിട്ടുണ്ട്‌. ഓണക്കോടിയും വിതരണം ചെയ്യും.

Ads by Google
Advertisement
Friday 24 Aug 2018 11.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW